കോവാക്സിന് കുത്തിവെപ്പെടുത്തവര്‍ 1694 പേര്
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 4622 പേര് കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണ തകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 1062 പേര് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 538 പുരുഷന്മാ രും 524 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 166 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടു ണ്ട് ഇതില്‍ 86 പുരുഷന്മാരും 80 സ്ത്രീകളും ഉള്‍പ്പെടും.
ഇതു കൂടാതെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 4 പേര് രണ്ടാം ഡോസുമടക്കം 7 പേരും, 58 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 6 പേര് രണ്ടാം ഡോസുമടക്കം 64 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 269 പേര് ഒന്നാം ഡോസും 632 പേര് ര ണ്ടാം ഡോസുമടക്കം 901 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 661 പേര് ഒന്നാം ഡോസും 870 പേര് രണ്ടാം ഡോസുമടക്കം 1531 പേ രും, 60 വയസിനു മുകളിലുള്ള 402 പേര് ഒന്നാം ഡോസും 489 പേര് രണ്ടാം ഡോസുമടക്കം 891 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെ ടുത്തിട്ടുണ്ട്. ആകെ 31 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.
ആകെ 1694 പേരാണ് കോവാക്സിന് കുത്തിവെപ്പെടുത്തത്, ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 19 പേര് ഒന്നാം ഡോസ് കുത്തിവെപ്പെ ടുത്തു. ഇതില്‍ 7 പുരുഷന്മാരും 12 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 176 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോ സ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതില്‍ 87 പുരുഷന്മാരും 89 സ്ത്രീ കളും ഉള്‍പ്പെടും.
ഇതു കൂടാതെ 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 11 പേര് രണ്ടാം ഡോസുമടക്കം 15 പേരും, 51 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 252 പേര് രണ്ടാം ഡോസുമടക്കം 303 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 578 പേര് ഒന്നാം ഡോസും 218 പേര് രണ്ടാം ഡോ സും അടക്കം 796 പേരും, 60 വയസ്സിനു മുകളിലുള്ള 223 പേര് ഒന്നാം ഡോസും 162 പേര് രണ്ടാം ഡോസും അടക്കം 385 പേരും കോവാക് സിന് കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 6 സെഷനിലൂടെയാണ് കുത്തിവെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.