കോട്ടോപ്പാടം: അമ്പത് വര്‍ഷത്തിലധികമായി സ്ഥിരതാമസക്കാ രായ തിരുവിഴാംകുന്ന് അമ്പലപ്പാറ കരടിയോട് മേഖലയിലുള്ളവ രുടെ കൃഷി സ്ഥലത്ത് വനംവകുപ്പ് സര്‍വേ നടത്തി ജണ്ടയിടാന്‍ പോകുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് എന്‍സിപി ജില്ലാ പ്രസിഡന്റ് ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍.പ്രദേശത്ത് സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.വനംവകുപ്പിന്റെ ഈ നടപടി ഇരുന്നൂറോളം കുടുംബങ്ങളുടെ സൈ്വരജീവിതമാണ് തകര്‍ത്തിരിക്കുന്നത്.എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി എ റസാഖ് മൗലവി സ്ഥലം സന്ദര്‍ശിക്കുകയുംഇക്കാര്യം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ നേരില്‍ കണ്ടു സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്ന് പാലക്കാട് ജില്ല കലക്ടറുമായി സംസാരിക്കാനുള്ള അവസരവും കര്‍ഷകര്‍ക്ക് ഒരു ക്കിയിരുന്നു.നിലവിലെ സ്ഥിതിഗതികള്‍ വിലയി രുത്തുന്ന തിനാ യാണ് ജില്ലാ ഭാരവാഹികളായ മോഹന്‍ ഐസക് ഷൗക്കത്തലി കുള പ്പാടം,ബ്ലോക്ക് പ്രസിഡണ്ട് സദക്കത്തുള്ള പടലത്ത്,ജില്ലാ പഞ്ചാ യത്ത് അംഗം മൊയ്തീന്‍കുട്ടി,മണ്ഡലം പ്രസിഡണ്ടുമാരായ ഷാജഹാ ന്‍, ഉമ്മരന്‍,ഷമീര്‍ പറോക്കോട്ട് എന്നിവരടങ്ങുന്ന സംഘം അമ്പലപ്പാ റയില്‍ എത്തിയത്. കര്‍ഷക സമിതി ചെയര്‍മാന്‍ ശിഹാബ് മാസ്റ്റര്‍ ക്കൊപ്പം പ്രശ്‌നബാധിത മേഖല സന്ദര്‍ശിക്കുകയും എന്‍സിപി എന്നും കര്‍ഷകര്‍ക്കൊപ്പം ഉണ്ടാകും എന്ന് സംഘം ഉറപ്പു നല്‍കുക യും ചെയ്തു.