കോണ്‍ഗ്രസ് നിവേദനം നല്‍കി
അലനല്ലൂര്‍: മലയോര മേഖലയായ എടത്തനാട്ടുകരയില്‍ വാക് സിനേഷന്‍ സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ സൂപ്രണ്ടിന് നിവേദനം നല്‍കി. മണ്ഡലം പ്രസി ഡന്റ് ടികെ ഷംസുദ്ദീന്‍,യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി,വൈസ് പ്രസിഡന്റ് ബാപ്പുട്ടി നീറന്‍കുഴിയില്‍, സെക്രട്ടറി റസാഖ് മംഗലത്ത്,ഉമ്മര്‍ ടിപി,അലി വെള്ളോങ്ങര എന്നി വര്‍ സംബന്ധിച്ചു.വിഷയത്തില്‍ അടിയന്തിരമായി പരിഹാരം കാണാമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കിയതായി കോണ്‍ഗ്രസ് അറിയിച്ചു.