തദ്ദേശ സ്ഥാപനങ്ങളിലെ ടി.പി.ആര്‍ അനുസരിച്ച് നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്തി
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ ആറ് വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ നാളെ മുതലുള്ള(ജൂലൈ 8) നിയ ന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെ യര്‍മാനും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ഉത്തരവിട്ടു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാല് കാറ്റഗറികളായി വേര്‍തിരിക്കുന്നതില്‍ മാറ്റമുണ്ട്.
കാറ്റഗറിയും ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളും
കാറ്റഗറി (ഡി)- ടി പി ആര്‍ 15 %നു മുകളില്‍-
1)കൊപ്പം 2)ചാലിശ്ശേരി 3)പട്ടഞ്ചേരി 4)വടകരപ്പതി 5)പൊല്‍പ്പുള്ളി 6)തരൂര്‍ 7)മണ്ണൂര്‍ 8)പിരാ യിരി 9)തൃത്താല 10)പെരുമാട്ടി 11)എലപ്പുള്ളി 12)കാവശ്ശേരി 13)മു തുതല 14)വിളയൂര്‍ 15)കുഴല്‍മന്ദം 16)തിരുവേഗപ്പുറ 17)പറളി 18)ഓ ങ്ങല്ലൂര്‍ 19)അമ്പലപ്പാറ 20)കൊഴിഞ്ഞാമ്പാറ 21)പട്ടിത്തറ 22)കപ്പൂര്‍ 23)ഷൊര്‍ണൂര്‍ നഗരസഭ 24)പുതുക്കോട് 25)കണ്ണമ്പ്ര 26)അകത്തേ ത്തറ 27)വടക്കഞ്ചേരി 28)അലനല്ലൂര്‍ 29)കാഞ്ഞിരപ്പുഴ 30)ചളവറ 31)ലക്കിടി പേരൂര്‍ 32)കൊടുമ്പ് 33)കേരളശ്ശേരി 34)തേങ്കുറിശ്ശി 35) മണ്ണാര്‍ക്കാട് നഗരസഭ
കാറ്റഗറി (സി)-ടി പി ആര്‍ 10% മുതല്‍ 15% വരെ- 1)
എരുത്തേമ്പതി 2)നാഗലശ്ശേരി 3)എലവഞ്ചേരി 4)മുതലമട 5)പട്ടാമ്പി നഗരസഭ 6)കടമ്പഴിപ്പുറം 7)ചിറ്റൂര്‍ തത്തമംഗലം നഗരസഭ 8)മാത്തൂര്‍ 9)കുമരം പുത്തൂര്‍ 10)ഒറ്റപ്പാലം നഗരസഭ 11)പുതുനഗരം 12)നല്ലേപ്പി ള്ളി 13)ആലത്തൂര്‍ 14)ചെര്‍പ്പുള്ളശേരി നഗരസഭ 15)വണ്ടാഴി 16)അഗളി 17)തിരുമിറ്റക്കോട് 18)മരുതറോഡ് 19)അയിലൂര്‍ 20)കുത്തനൂര്‍ 21)വടവന്നൂര്‍ 22)കണ്ണാടി 23)തച്ചനാട്ടുകര 24)തൃക്കടീരി 25)വാണി യംകുളം 26)മുണ്ടൂര്‍ 27)തച്ചമ്പാറ 28)കോങ്ങാട് 29)മേലാര്‍കോട് 30)നെല്ലായ 31)മങ്കര 32)ശ്രീകൃഷ്ണപുരം 33)വെള്ളിനേഴി
കാറ്റഗറി (ബി)-ടി പി ആര്‍ 5% മുതല്‍-10% വരെ-
1)കിഴക്കഞ്ചേരി 2)പുതുപ്പരിയാരം 3)ആനക്കര 4)അനങ്ങനടി 5)കരിമ്പുഴ 6)കോട്ടായി 7)എരിമയൂര്‍ 8)പാലക്കാട് നഗരസഭ 9)കൊല്ലങ്കോട് 10)കോട്ടോപ്പാടം 11)നെന്മാറ 12)പെരിങ്ങോട്ടു കുറിശ്ശി 13)പെരുവമ്പ് 14)കുലുക്കല്ലൂര്‍ 15)പരുതൂര്‍ 16)വല്ലപ്പുഴ 17)കരിമ്പ 18)കൊടുവായൂര്‍ 19)കാരാകുറിശ്ശി 20)പല്ലശ്ശന 21)പുതുശ്ശേരി 22)നെല്ലിയാമ്പതി 23)തെങ്കര 24)മലമ്പുഴ 25)പുതൂര്‍
കാറ്റഗറി (എ)-ടി പി ആര്‍ 5% ന് താഴെ-
1)പൂക്കോട്ടുകാവ് 2)ഷോളയൂര്‍
*ഓരോ കാറ്റഗറിയിലും നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണ ങ്ങള്‍, ഇളവുകള്‍ എന്നിവ തുടരും.
*എ,ബി കാറ്റഗറികളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീ സുകള്‍, പി എസ് യു കള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പ റേഷനുകള്‍, ഓട്ടോണോമസ് ഓര്‍ഗനൈസേഷനുകള്‍ എന്നിവ 100% ജീവനക്കാരെയും സി കാറ്റഗറിയില്‍പ്പെട്ടവ 50% ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും.
*എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോ റന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.
*എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ ക്കും എ സി ഒഴിവാക്കി പ്രവര്‍ത്തിക്കാവുന്നതാണ്. വായു സഞ്ചാര മുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെര ഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരില്‍ കുടുതല്‍ അനുവദിക്കു ന്നതല്ല.
*എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടി ക്രമവും ടൂറിസം മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും അനു സരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. ഇവിടുത്തെ ജീവനക്കാര്‍ വാക്സിന്‍ ഒന്നാം ഡോസെങ്കിലും എടുത്തിരിക്കണം. വാക്സിന്‍ ഒന്നാം ഡോസെങ്കിലും എടുത്തവര്‍ക്കോ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റു മായി വരുന്നവര്‍ക്കോ മാത്രമേ പ്രവേശനം അനുവദിക്കാവു.
*ശനിയാഴ്ച(ജൂലൈ 10) ബാങ്കുകളും മറ്റ് ഫിനാന്‍ഷ്യല്‍ സ്ഥാപന ങ്ങളും അവധിയായിരിക്കും
*ശനി(ജൂലൈ 10), ഞായര്‍(ജൂലൈ 11) ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണായിരിക്കും.