അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സാധാരണക്കാര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ സായാഹ്ന ഒപി അടിയന്തിരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്തിലെ സിപിഎം അംഗങ്ങള്‍ ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി.സായാഹ്ന ഒപി സംബന്ധിച്ച് രണ്ട് മാസം മുമ്പ് തീരുമാനമെടുത്തിട്ടും യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ തമ്മിലുള്ള മൂപ്പിളമ തര്‍ ക്കമാണ് ഇത് നടപ്പിലാകാതിരിക്കാന്‍ കാരണമെന്ന് സമരക്കാര്‍ പറ ഞ്ഞു.സിപിഎം ഏരിയ സെന്റര്‍ അംഗം എം ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.രഞ്ജിത് പി അധ്യക്ഷനായി.ഏരിയ കമ്മിറ്റി അംഗം കെ എ സുദര്‍ശന കുമാര്‍,പി മുസ്തഫ,ടോമി തോമസ് എന്നിവര്‍ സംസാരിച്ചു.