കോട്ടപ്പാടം: പഞ്ചായത്തിലെ അമ്പലപ്പാറ,കരടിയോട്,ഇരട്ടവാരി പ്ര ദേശങ്ങളില്‍ വനപാലകരുടെ സര്‍വേ നടപടി തുടരാന്‍ അനുവദി ക്കില്ലെന്നും കര്‍ഷകര്‍ക്ക് പട്ടയനം അനുവദിക്കുന്നത് വരെ സമരങ്ങ ള്‍ തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫി റോസ്ബാബു.യൂത്ത് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം പ്രസിഡ ന്റ് സി ജാദ് അമ്പലപ്പാറയുടെ നേതൃത്വത്തില്‍ നടന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയിറക്ക് ഭീഷണി നേരിടുന്ന കര്‍ഷകരേയും കുടുംബങ്ങളേയും എന്തു വിലകൊടുത്തും സംരക്ഷിക്കും.വനപാലകരുടെ കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം.വനംകൊള്ള എല്ലാജില്ല കളിലും വ്യാപകമായി നടക്കുകയാണ്.കരടിയോട് വനമേഖലയില്‍ നടന്നിട്ടുള്ളത് ആരെയും അമ്പരപ്പിക്കുന്നതും വനപാലകരുടെ അറി വോടെയുമുള്ള വനംകൊള്ളയാണ്.അന്വേഷണം നടത്തി വനംകൊ ള്ള നടത്തുന്നവരെ കണ്ടെത്തണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ഡിസിസി സെക്രട്ടറി അഹ്മദ് അഷ്‌റഫ്,മണ്ഡലം പ്രസിഡന്റ് സിജെ രമേശ്,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ അഡ്വ.ടിഎ സിദ്ദീഖ്, റഷീദ് ആലായന്‍,കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗി രീഷ് ഗുപ്ത,കാസിം ആലായന്‍,ഉമ്മര്‍ മനച്ചിത്തൊടി,രാജന്‍ ആമ്പാട ത്ത്,ഷിഹാബ് കുന്നത്ത്,മണികണ്ഠന്‍,അസീസ് ചെറുമലയില്‍,ഉസ്മാന്‍ പാറോകോട്ടില്‍,അമീന്‍ നെല്ലികുന്നന്‍,നസീം പി,ജിയാന്റോ ജോ ണ്‍,ഷൗക്കത്ത് ഏറാടന്‍,ഹസീന പിലാക്കല്‍,ടികെ ഇപ്പു എന്നിവര്‍ സംസാരിച്ചു.
ഗഫൂര്‍ ചേലോക്കോടന്‍,ചന്ദ്രന്‍,വലിയപാടത്ത്,സുധീര്‍ കാപ്പുപറമ്പ്, അതുല്യ രമേഷ് എന്നിവരാണ് ഉപവാസമിരുന്നത്.കര്‍ഷകരുടെ കൈവശഭൂമിയില്‍ വനംവകുപ്പിന്റെ ജണ്ട കെട്ടല്‍ നിര്‍ത്തി വെക്കു ക,അര്‍ഹതയുള്ള മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം അനുവദിക്കുക, വനംവകുപ്പ് കര്‍ഷകരോട് നീതി പാലിക്കുക,വനംവകുപ്പ് അധികൃ തരുടെ കര്‍ഷ ദ്രോഹ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യ ങ്ങളുന്നയിച്ചായിരുന്നു സമരം.