അലനല്ലൂര്‍: അമ്മയേയും അറിവിനേയും അത്ഭുതത്തോടെ വരച്ചു കാട്ടുന്ന തായ്‌മൊഴി കവിതാസമാഹാരം ശ്രദ്ധേയമാകുന്നു. വായ നാപക്ഷാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി നടത്തിയ കവിതരച നാമത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഇരുപത് കവിതകളുടെ സമാഹരണമാണ് തായ്‌മൊഴി.19 അമ്മമാരും ഒരു പിതാവുമാണ് ജീവിതത്തിരക്കിനിടയില്‍ മനസ്സിലുണര്‍ന്ന ചില ചിന്തകളും കാഴ്ച കളുമാണ് കവിതകളായി കടലാസ്സിലേക്ക് പകര്‍ത്തിയത്. സ്‌കൂളി ലെ വിദ്യാരംഗം സാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഈ കവിതകളെ ഡിജിറ്റല്‍ കവിതാസമാഹാരമാക്കി പ്രസിദ്ധീകരിച്ച ത്.കുട്ടിയായിരുന്നപ്പോഴും മുതിര്‍ന്നപ്പോഴും കൈവന്ന അനുഭവങ്ങ ളുടെ ആവിഷ്‌കാരമാണ് തായ്‌മൊഴിയിലെ അമ്മകവിതകളില്‍ പ്രതിഫലിക്കുന്നത്.ലോക് ഡൗണ്‍ കാലത്തെ വ്യാകുലതകളെ കു റിച്ചും കവിതകളിലുണ്ട്.ഒറ്റപ്പെടലിന്റെ കാലത്ത് ഹൃദയത്തില്‍ തൊടുന്ന വാക്കുകളിലൂടെ തായ്‌മൊഴി വായനക്കാരുടെ മനംക വരുന്നു.കവിതാസമാഹാരത്തിന്റെ പ്രകാശനം സാഹിത്യകാരന്‍ പിഎം നാരായണന്‍ മാസ്റ്റര്‍ വാക്കടപ്പുറം നിര്‍വഹിച്ചു.2021-22 വര്‍ഷത്തെ സ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാട നം കഥാകൃത്ത് എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു.മത്സരത്തില്‍ ജസ്‌ന സാജിദ്,സുബൈര്‍ കണ്ടപ്പത്ത്,ലബീബ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍, തങ്കം ടീച്ചര്‍,കെ ബിന്ദു,ഒ.ബിന്ദു,മാനേജര്‍ ജയശങ്കരന്‍, ഹരിദാ സന്‍,ജിതേഷ്,പി.ഹംസ,സൗമ്യ,മഞ്ജുഷ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!