കോട്ടോപ്പാടം: ഓണ്‍ലൈന്‍ പഠനത്തിന് ഫോണില്ലാത്തതിന്റെ വി ഷമം അറിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്ലെറ്റ് ലഭ്യമാക്കി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍.കോട്ടോപ്പാടം കാപ്പുപറമ്പിലുള്ള കുട്ടി കളാണ് അയല്‍വാസിയായ പത്താംക്ലാസുകാരന്റെ സഹായത്തോ ടെ രണ്ടാഴ്ച മുമ്പ് ഷാഫി പറമ്പിലിന് വാട്‌സ് ആപ്പില്‍ സന്ദേശം അയ ച്ചത്.ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണോ ടാബോ ലഭ്യമാക്കി നല്‍കാമോയെന്നായിരുന്നു അഭ്യര്‍ത്ഥന.ഇത് ശ്രദ്ധയി ല്‍പ്പട്ടയുടന്‍ സുഹൃത്തും പ്രവാസി കോണ്‍ഗ്രസ് നേതാവുമായ കരീം മണ്ണാര്‍ക്കാടിനോട് സഹായം എത്തിക്കാന്‍ നിര്‍ദേശിക്കുകയായി രുന്നു.കരീം അയച്ചു നല്‍കിയ ടാബ്ലറ്റ് എടത്തനാട്ടുകരയിലെ യൂത്ത് കോണ്‍ഗ്രസ്,കെഎസ് യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് എത്തി ച്ചു നല്‍കി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷഫീഖ് സി.കെ, ഭരത് സേതുമാധവന്‍, ഗിരീഷ് കൊടുവത്ത് കെ.എസ്.യു ഭാരവാഹി കളായ ആഷിഫ് കാപ്പില്‍, സി.കെ ഷാഹിദ്, അഫ്‌ലാഹ് റഹ്മാന്‍. ഇ എന്നിവര്‍ സംബന്ധിച്ചു.