അലനല്ലൂര്‍:അമ്മയേയും അറിവിനേയും അത്ഭുതത്തോടെ വരച്ചു കാട്ടുന്ന തായ്‌മൊഴി കവിതാസമാഹാരം ശ്രദ്ധേയമാകുന്നു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര മുണ്ടക്കുന്ന് എഎ ല്‍പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി നടത്തിയ കവിതരചനാ മത്സ രത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഇരുപത് കവിതകളുടെ സമാഹര ണമാണ് തായ്‌മൊഴി.സ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഈ കവിതകളെ ഡിജിറ്റല്‍ കവിതാസമാഹാര മാക്കി പ്രസിദ്ധീകരിച്ചത്.പ്രകാശനകര്‍മ്മം സാഹിത്യകാരന്‍ പിഎം നാരായണന്‍ മാസ്റ്റര്‍ വാക്കടപ്പുറം നിര്‍വഹിച്ചു.2021-22 വര്‍ഷത്തെ സ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാടനം കഥാകൃ ത്ത് എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു.മത്സരത്തില്‍ ജസ്‌ന സാജിദ്, സു ബൈര്‍ കണ്ടപ്പത്ത്,ലബീബ എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍,തങ്കം ടീച്ചര്‍,കെ ബിന്ദു,ഒ.ബിന്ദു,മാനേജര്‍ ജയശങ്കരന്‍, ഹരിദാസന്‍, ജിതേഷ്, പി. ഹംസ,സൗമ്യ,മഞ്ജുഷ എന്നിവര്‍ സംസാരിച്ചു.