തൃശ്ശൂര്‍: നാട് ആഗ്രഹിച്ചത് പോലെ കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുതിരാൻ സന്ദർശനത്തിന് ശേഷം സം സാരിക്കുകയായിരുന്നു അദ്ദേഹം.

കൂട്ടായ പരിശ്രമമാണ് കുതി രാനിൽ നടന്നുകൊണ്ടിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെ ങ്കിൽ അടിയന്തരമായി തീരേണ്ട നിർമാണ പ്രവർത്തനങ്ങൾ ജൂലൈ മാസം തന്നെ പൂർത്തിയാക്കാൻ സാധിക്കും.നിലവിൽ നടന്നു വരു ന്ന പ്രവൃത്തികൾ തൃപ്തികരമാണ്. 24 മണിക്കൂറും നിർമാണ ജോലി കൾ നടത്താൻ അനുവാദമുണ്ട്. ജില്ലാ കലക്ടർ കൃത്യമായ ഇടവേ ളകളിൽ പ്രവർത്തനങ്ങൾ വിലയി രുത്തി വരുന്നു. ആവശ്യാനുസര ണം തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ടണലിന്റെ അകത്തു നടക്കുന്ന പ്രവർത്തനങ്ങൾ, മുകൾവശത്ത് മണ്ണ് ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ, കൺട്രോൾ റൂം തുടങ്ങിയ വ മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, പാണാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ജില്ലാ കലക്ടർ എസ് ഷാനവാസ് , അസി. കലക്ടർ സൂഫിയാൻ അഹമ്മദ്, ഉദ്യോഗസ്ഥർ, ജനപ്രതിനി ധികൾ തുടങ്ങിയവർ സന്നിഹിതരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!