മണ്ണാര്‍ക്കാട്: ഉബൈദ് ചങ്ങലീരിയുടെ നാമത്തില്‍ നിര്‍ധന വിദ്യാ ര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കി എം.എസ്.എഫ്.. ചങ്ങലീരി രണ്ടാം മൈല്‍ ശാഖാ എം.എസ്.എഫ് കമ്മിറ്റിയാണ് ഉബൈദ് ചങ്ങലീരി ഏജുകേര്‍ എന്ന പേരില്‍ പദ്ധതി തുടങ്ങുന്നത്. പദ്ധതി യുടെ ലോകോ പ്രകാശനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസി ഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പാഠ പുസ്തകങ്ങള്‍ വിതരണം നടത്തുക, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ അസൗകര്യങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുക, സൗജന്യ ട്യൂഷന്‍ നല്‍കുക, തൊഴില്‍ പരിശീലനങ്ങള്‍ ഉള്‍പ്പെടെ നല്‍കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. പാണക്കാട് വെച്ച് നടന്ന ലോകോ പ്രകാശനത്തില്‍ എന്‍.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് അജ്മല്‍ റാഫി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുഹ്‌സിന്‍ എന്‍.വി, വാര്‍ഡ് മെമ്പര്‍ ഷരീഫ് ചങ്ങലീരി, മുഹമ്മദാലി, ഷാഫി പടിഞ്ഞാറ്റി, ഷരീഫ് അമ്പാടത്ത്, ഇജ്മല്‍, ഉസാമത്ത്, ജംഷീര്‍.എന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!