മണ്ണാര്‍ക്കാട്: എസ്.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാ രം കുന്തിപ്പുഴ യൂണിറ്റ് നടത്തിയ അവകാശ സംരക്ഷണ സംഗമം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സെയ്ദ് പീടികക്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍ സിപ്പല്‍ ലീഗ് പ്രസിഡന്റ് കെ.സി അബ്ദുല്‍ റഹിമാന്‍ മുഖ്യപ്രഭാഷ ണം നടത്തി. സെക്രട്ടറി എന്‍.വി സെയ്ദ്, വി.സിറാജുദ്ദീന്‍, യൂത്ത് ലീഗ് മുസിപ്പല്‍ ജനറല്‍ സെക്രട്ടറി ഷമീര്‍, എസ്.ടി.യു മെമ്പര്‍മാ രായ സാഹിം, അസൈനാര്‍, ഗഫൂര്‍, വി.കെ മുഹമ്മദ് കുട്ടി, നാസര്‍ കൈപങ്കാണി തുടങ്ങിയവര്‍ സംബന്ധിച്ചു.

മണ്ണാര്‍ക്കാട്: എസ്.ടി.യു ആര്യമ്പാവ് യൂണിറ്റ് നടത്തിയ അവകാശ സംരക്ഷണ സംഗമം മുസ്ലിംലീഗ് ജില്ല സെക്രട്ടറിഅഡ്വ.ടി.എ സി ദ്ദീഖ് ഉദ്ഘാടനം ചെയ്തു.

പാറയില്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. എസ്.ടി.യു ഭാരവാഹികളായ കെ.അബ്ദുറഹ്മാന്‍, കെ. ഉമ്മര്‍, പി. പോക്കര്‍, പി. ജഹ്ഫര്‍, എന്‍.പി ഷരീഫ്, സലീം, പി.റഫീഖ് തുടങ്ങി യവര്‍ സംബന്ധിച്ചു.

മണ്ണാര്‍ക്കാട്: എസ്.ടി.യു കോട്ടോപ്പാടം യൂണിറ്റ് നടത്തിയ അവകാശ സംരക്ഷണ എസ്.ടി.യു സംസ്ഥാന സെക്രട്ടറി, കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പി.പി ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. പി..ഷറ ഫുദ്ദീന്‍, കല്ലടി ഫൈസല്‍, പി.ഉസ്മാന്‍, പി.അലവി, എന്‍.ഹംസ, എ. കെ.മുനീര്‍, കെ.ടി നാസര്‍, കെ.ഷാഫി, കെ.ബഷീര്‍, പി.അഷ്‌റഫലി എന്നിവര്‍ സംബന്ധിച്ചു.
