അഗളി :ഗൂളിക്കടവ് മലവാരത്തില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി വില്‍പ്പന നടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരു ന്ന പ്രതിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ഷോളയൂര്‍ വെള്ളകുളം വീരക്കല്‍ മേട് വെള്ളീങ്കിരി (36)ആണ് അറസ്റ്റിലായത്.ഒമ്മല ഫോ റസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര് ജയചന്ദ്ര ന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ എ ഫിലിപ്പ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അയ്യൂബ്,ഫോറസ്റ്റ് വാച്ചര്‍ മൂര്‍ത്തി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ചന്ദനം കട ത്താനുപയോഗിച്ച ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം പിടികൂടി യിരുന്നു.