അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളം പിലാച്ചോലയില്‍ കടുവാ സാന്നിദ്ധ്യമുണ്ടായതിനെ തുടര്‍ന്ന് വനംവകുപ്പ് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നതിനിടെ വന്യമൃഗത്തെ കണ്ടതായി ടാപ്പിങ് തൊഴിലാളി.എന്‍ എസ് എസ് എസ്‌റ്റേറ്റില്‍ നിന്നും ടാപ്പിങ് തൊഴിലാളിയായ പൂയമ്മല്‍ മുകുന്ദനയാണ് കടുവയെ പോലെ തോ ന്നിക്കുന്ന വന്യമൃഗത്തെ കണ്ടതായി വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ഒരുനിര റബ്ബര്‍ ടാപ്പിങ് ചെയ്ത് അടുത്ത നിരയിലേക്ക് ഇറങ്ങുമ്പോള്‍ മൂന്ന് മരങ്ങള്‍ക്ക് അപ്പുറത്തായി മൃഗം നില്‍കുന്നതായി കണ്ടതേ്ര ത. മൃഗത്തെ കണ്ട് ഭയന്ന് നിശ്ചലനായി നിന്നെന്നു മുകുന്ദന്‍ പറ യുന്നു. ഉടനെ തന്നെ മൃഗം സമീപത്തെ കാട്ടിലേക്ക് മറഞ്ഞു.തവിട്ട് നിറവും, കറുത്ത വരാകളുമാണ് ശരീരത്തില്‍ ഉള്ളതെന്ന് മുകുന്ദന്‍ പറയുന്നു. മൃഗത്തിന്റെ കാല്‍പാടുകളും സമീപതത് പതിഞ്ഞിട്ടു ണ്ട്. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊന്‍പാറ യിലെ ഫോറസ്റ്റ് ഓഫിസില്‍ നിന്നും വനപാലകരെത്തി പരിശോധന നടത്തി.
വര്‍ഷങ്ങളായി ഇതേ സ്ഥലത്ത് ടാപ്പിങ് ചെയ്യുന്ന മുകുന്ദന്‍ കാട്ടാന കളെയും മറ്റു വന്യ ജീവികളെയും പതിവ് പോലെ മിക്ക ദിവസ ങ്ങളിലും കാണാറുണ്ടെന്നും എന്നാല്‍ ഈ മൃഗത്തെ ആദ്യമായാണ് കാണുന്നതെന്നും മുകുന്ദന്‍ പറഞ്ഞു. ശനിയാഴ്ച്ച കടുവയുടെ ആ ക്രമണം ഉണ്ടായ കോട്ടമലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ വീണ്ടും വന്യമൃഗത്തെ കണ്ടതായി പറയു ന്നത്. ഇതോടെ പ്രദേശത്തെ ടാപ്പിങ് തൊഴിലാളികളുടെയും പ്രദേ ശവാസികളുടെയും ഭീതി ഇരട്ടിച്ചിരിക്കുകയാണ്. കെണി സ്ഥാ പിക്കാനുള്ള നടപടികള്‍ നടത്തി വരുന്നതായും പ്രദേശത്ത് പട്രോ ളിങ് ശക്തമാക്കിയതായും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.