കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 690 പേര്‍
മണ്ണാര്‍ക്കാട്: ജില്ലയില്‍ ഇന്ന് ആകെ 14148 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണത കളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 1204 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 600 പുരുഷന്‍മാ രും 604 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 70 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തി ട്ടുണ്ട് ഇതില്‍ 38 പുരുഷന്‍മാരും 32 സ്ത്രീകളും ഉള്‍പ്പെടും.
ഇതു കൂടാതെ 48 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 22 പേര്‍ രണ്ടാം ഡോസുമടക്കം 70 പേരും, 18 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 64 പേര്‍ രണ്ടാം ഡോസുമടക്കം 82 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 4 പേര്‍ ഒന്നാം ഡോസും 144 പേര്‍ രണ്ടാം ഡോസുമടക്കം 148 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 3863 പേര്‍ ഒന്നാം ഡോസും 3425 പേര്‍ രണ്ടാം ഡോസുമടക്കം 7289 പേരും, 60 വയസിനു മുകളിലുള്ള 2452 പേര്‍ ഒന്നാം ഡോസും 2834 പേര്‍ രണ്ടാം ഡോസുമടക്കം 5286 പേരും കോവിഷീല്‍ഡ് കുത്തിവെ പ്പെടുത്തിട്ടുണ്ട്. ആകെ 61 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.
ആകെ 690 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്, 25 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 214 പേര്‍ രണ്ടാം ഡോസുമട ക്കം 239 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 65 പേര്‍ ഒന്നാം ഡോസും 222 പേര്‍ രണ്ടാം ഡോസും അടക്കം 287 പേരും, 60 വയസ്സിനു മുകളിലുള്ള 36 പേര്‍ ഒന്നാം ഡോസും 128 പേര്‍ രണ്ടാം ഡോസും അടക്കം 164 പേരും കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 2 സെഷനിലൂടെയാണ് കുത്തിവെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു