മണ്ണാര്‍ക്കാട്:എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഗ്രേ സ്മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യ പ്പെട്ട് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എക്ക് നിവേദനം നല്കി. എം. എസ്.എഫ് സംസ്ഥാന കമ്മിറ്റിയുട ആഹ്വാന പ്രകാരം നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് കോട്ടോപ്പാടമാണ് നിവേദനം എം. എല്‍,എക്ക് സമര്‍പ്പിച്ചത്. എം.എസ്.എഫ് ജില്ലാ സീനിയര്‍ വൈ സ്പ്രസിഡന്റ് ഹംസ കെ.യു, ജില്ലാ വൈസ് പ്രസിഡന്റുമാ രായ അജ്മല്‍ റാഫി, കെ.പി അഫ്ലഹ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങലീരി, ഷൗക്കത്ത് തിരുവിഴാംകുന്ന്, ഉനൈസ് കൊമ്പം, മുഹ്സിന് ചങ്ങലീരി, റാഷിഖ് കൊങ്ങത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.