അലനല്ലൂര്‍: കോവിഡില്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികളേ യും കര്‍ഷകരേയും കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ പാചക വാതക ഇന്ധനവില വര്‍ധനക്കെ തിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐ ടിയു) അലനല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.കുത്തുകകളെ വഴിവിട്ട് സഹായിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവിലവര്‍ധനവിലൂടെ സാധാരണക്കാരെ കൊള്ളയടിക്കുക യാണെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി.മഹാമാരിക്കാലത്തും ഇന്ധവില വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി മനുഷ്യത്വരഹിതമാ ണെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി.
ബാങ്ക് ജംഗ്ഷനില്‍ നടന്ന സമരം സിപിഎം ഏരിയ സെന്റര്‍ അംഗം എം ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കെസിഇയു ഏരിയാ പ്രസിഡന്റ് എം സുഭാഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി പി ശ്രീ നിവാസന്‍ അഭിവാദ്യം ചെയ്തു.ഏരിയ കമ്മിറ്റി അംഗങ്ങളായ കെ വിജയകുമാര്‍.ഒ വി ബിനേഷ്,പി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. കെ രവീന്ദ്രനാഥ്,എം ബി സുരേഷ്,വിദ്യ,റഹ്മത്തുള്ള,സുനില്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.യൂണിറ്റ് സെക്രട്ടറി ടി കെ മന്‍സൂര്‍ സ്വാഗതവും പി നജീബ് നന്ദിയും പറഞ്ഞു.