മണ്ണാര്‍ക്കാട്: ടിപിആര്‍ മാനദണ്ഡങ്ങള്‍ ഒഴിവാക്കി എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവ ശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ കടകളടച്ച് ധര്‍ ണ നടത്തി.ടിപിആര്‍ നിരക്ക് കണക്കാക്കി വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് വ്യാപാരികളെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുമെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി.ലോക് ഡൗണില്‍ സ്ഥാപനങ്ങള്‍ അടച്ചിട്ടതു മൂലം ദുരിതത്തിലായ വ്യാപാ രികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യറാകാണമെന്നും വ്യാപാരി കള്‍ ആവശ്യപ്പെട്ടു.ആശുപത്രിപ്പടിയില്‍ നടന്ന സമരം സാഹിത്യ കാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ അധ്യക്ഷത വഹിച്ചു.ട്രഷറര്‍ ജോണ്‍സ ണ്‍,യൂത്ത് വിംഗ് പ്രസിഡന്റ് ഷമീര്‍ വികെഎച്ച്,ഡേവിസണ്‍, സിഗ്ന ല്‍ കൃഷ്ണദാസ്,സജി ജനത,ആബിദ്,അക്ബര്‍,ഷംസുദ്ദീന്‍ കെവി, ഷമീര്‍ സിഎ,ഹാരിസ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. ഹോ ട്ടല്‍ അസോസിയേഷന്‍ അടക്കം വിവിധ വ്യാപാര സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കാളികളായി.നിലവില്‍ വ്യാപാരികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച് കൊണ്ടു ള്ള തെരുവു നാടകവും അരങ്ങേറി.യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം ചന്ദ്രശേഖരന്‍ നേതൃത്വം നല്‍കി.സമരപരിപാടികള്‍ക്ക് ശേഷം യൂണിറ്റ് ഭാരവാഹികള്‍ പാലക്കാട് കളക്ടറേറ്റിന് മുന്നില്‍ ഉപവാസ മിരിക്കുന്ന ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കോട്ടോപ്പാടം: തിരുവിഴാംകുന്ന് യൂണിറ്റില്‍ നടന്ന ധര്‍ണ പ്രസിഡ ന്റ് എംപി ബാപ്പു ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി എം പി ഷാജി,യൂത്ത് വിങ് പ്രസിഡന്റ് പി റഷീദ് എന്നിവര്‍ സംസാരിച്ചു. എക്‌സിക്യുട്ടീവ് അംഗങ്ങളായ പി സിദ്ദീഖ്,സി നാസര്‍,കൃഷ്ണന്‍ വൈദ്യര്‍,എന്‍ പി ഹരിദാസ്,യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ഫിറോസ് എന്നിവര്‍ സംബന്ധിച്ചു.