കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ,കരടിയോട് പ്രദേശങ്ങ ളിലെ വനംവകുപ്പിന്റെ സര്‍വേ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി നാളെ കച്ചേരിപ്പറമ്പ് ഡെ പ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നട ത്തും.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാ ട നം ചെയ്യും.ജില്ലാ സെക്രട്ടറിമാരായ കല്ലടി അബൂബക്കര്‍,അഡ്വ.ടിഎ സിദ്ദീഖ്,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പാറശ്ശേരി ഹസ്സന്‍,സെക്രട്ടറി കെപി ഉമ്മര്‍,മുനീര്‍ താളിയില്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് കോട്ടോ പ്പാടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കുഞ്ഞ യമ്മു കോട്ടോപ്പാടം അറിയിച്ചു.