അഗളി: അട്ടപ്പാടിയിലെ ഊരുകളില്‍ 45 വയസിന് മുകളിലുള്ള വ രുടെ വാക്‌സിനേഷന്‍ 86 ശതമാനം (8206) പൂര്‍ത്തിയായതായി അട്ട പ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ളവരുടെ 25 ശതമാനവും (4111) പൂര്‍ത്തിയായിട്ടുണ്ട്. പരമാവധി വേഗത്തില്‍ എല്ലാവരിലും വാക്‌സി നെടുക്കാനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. വാക്‌സിനെ ടുക്കാന്‍ ഊരുകളില്‍ വിമുഖത കാണിക്കുന്നവരെയുള്‍പ്പെടെ വാക് സിന്‍ എടുപ്പിക്കാന്‍ ശ്രമിക്കുന്നതായും മെഡിക്കല്‍ ഓഫീസര്‍ അറി യിച്ചു.
അട്ടപ്പാടി ബ്ലോക്ക് പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവി ല്‍ ഏഴ് ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഊരുകളില്‍ ആരോഗ്യ പ്രവര്‍ ത്തകര്‍ നേരിട്ടെത്തിയാണ് വാക്‌സിനേഷന്‍ എടുക്കുന്നത്. കൂടാതെ കോവിഡ് ചികിത്സയ്ക്കായി സി.എഫ്. എല്‍.ടി.സി, സി.എസ്.എല്‍ .ടി.സി, ഡൊമിസിലറി കെയര്‍ സെന്റര്‍ എന്നിവടങ്ങളിലായി അട്ട പ്പാടിയില്‍ 602 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളതില്‍ 136 പേര്‍ ചികിത്സയിലുണ്ട്. കോവിഡ് ചികിത്സയ്ക്ക് അട്ടപ്പാടിയില്‍ നിന്നും പുറത്ത് പോവാതിരിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മേഖലയില്‍ ഒരുക്കിയിട്ടുള്ളതായും അഗളി സി.എച്ച് സി.യില്‍ 30 ഓക്‌സിജന്‍ പോയിന്റുകള്‍, കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ 20 ഓക്‌സിജന്‍ പോയിന്റുകള്‍, ആറ് വെന്റിലേറ്റേറുകള്‍, 13 ഐ. സി.യു. കിടക്കകള്‍ എന്നിവയും അടിയന്തിര ആവശ്യങ്ങള്‍ക്കായി സജ്ജമാണെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.