മണ്ണാര്‍ക്കാട്: അലനല്ലൂര്‍ പഞ്ചായത്തിലെ എടത്തനാട്ടുകര ഉപ്പുകുള ത്ത് ടാപ്പിങ് തൊഴിലാളിക്കു നേരെ കടുവയുടെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ ബഷീര്‍ പടുകുണ്ടില്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒയ്ക്ക് നിവേദനം നല്‍കി. പ്രദേ ശത്തെ ജനങ്ങള്‍ ഭീതിയിലാണെന്നും കടുവയെ ഉടന്‍ പിടികൂടണ മെന്നും ബഷീര്‍ പടുകുണ്ടില്‍ ആവശ്യപ്പെട്ടു. കടുവയുടെ ആക്രമ ണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ടാപ്പിങ് തൊഴിലാളി യായ ഹുസൈന് അടിയന്തരമായി ചികിത്സ സഹായം ലഭ്യമാക്കണ മെന്നും ബഷീര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായ ത്തംഗം പി.ഷാനവാസ് മാസ്റ്ററുടെ സാന്നിധ്യത്തിലാണ് ഡി.എഫ്. ഒയ്ക്ക് നിവേദനം നല്‍കിയത്.