മണ്ണാര്‍ക്കാട്:സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി യ സംഘങ്ങള്‍ക്കുള്ള രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി.മികച്ച പ്രവര്‍ത്ത നം നടത്തുന്ന പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ ക്കുള്ള പ്രത്യേ ക അവാര്‍ഡും കോവിഡ് പരിശോധന കേന്ദ്രം ഉള്‍പ്പടെയുളള മാതൃ കാപരമായ കോവിഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് അവാ ര്‍ഡ്.അന്തര്‍ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് തിരുവന ന്തപുരം ജവഹര്‍ സഹകരണ ഭവനില്‍ വച്ച് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വച്ച് സഹക രണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.സഹകരണ സംഘം രജിസ്ട്രാര്‍ പി ബി നൂഹ് ഐഎ എസ്,വിപി ജോയ് എംഎല്‍എ,സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.