മണ്ണാര്‍ക്കാട്:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കള്ളക്കേസെടുക്കാന്‍ പിണറായി സര്‍ക്കാര്‍ നീക്കം നടത്തുകയാ ണെന്നാരോപിച്ച് മണ്ണാര്‍ക്കാട് ടൗണില്‍ ബിജെ പി പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി.ജില്ലാ സെക്ര ട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് എ പി സുമേഷ്കുമാര് അധ്യക്ഷനായി.സെക്രട്ടറി എന്‍ ബിജു, വൈ സ് പ്രസിഡന്റ് എം സുബ്രഹ്മണ്യന്,മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡ ന്റ് കെ പ്രഭ,തെങ്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടിവി പ്രസാദ്, കെജി സുരേഷ്,യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി മുരളി കൃഷ്ണന്,കെ.രഘുനാഥ്,വിഷ്ണു എന്നിവര്‍ പങ്കെടുത്തു.