അനല്ലൂര്‍: പഞ്ചായത്തില്‍ കോവിഡ് ബാധിതര്‍ കൂടുതലുള്ള വാര്‍ ഡുകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗപകര്‍ച്ചയ്ക്ക് തടയിടാന്‍ നടപടികളുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി. കൈരളി ,ചിരട്ട ക്കുളം,നല്ലൂര്‍പ്പുള്ളി,കുഞ്ഞുകുളം വാര്‍ഡുകളില്‍ ജാഗ്രതാ സമിതി കള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗലക്ഷ ണങ്ങളുള്ളവരേയും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ ക്കപട്ടികയിലുള്ളവരെയും പരിശോധനക്ക് വിധേയമാക്കും. ഇതിനാ യി വാര്‍ഡുകളില്‍ ഗൃഹസന്ദര്‍ശനം നടത്തി വിവരശേഖരണം ആ രംഭിച്ചിട്ടുണ്ട്.വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യമി ല്ലാത്തവരെ നാലുകണ്ടം പികെഎച്ച്എംഒയുപി സ്‌കൂളിലെ കരുതല്‍ വാസ കേന്ദ്രത്തിലേക്ക് മാറ്റാനും തീരുമാനിച്ചു.ആവശ്യമെങ്കില്‍ മുറിയക്കണ്ണി,കൈരളി പ്രദേശങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് ക്യാമ്പ് നടത്താനും യോഗത്തില്‍ തീരുമാനമായി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് നിലവില്‍ കടുത്ത നിയന്ത്രണങ്ങളാണ് പഞ്ചായത്തില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം പിപിഎച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ പങ്കെടുത്ത 248 പേരില്‍ 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതില്‍ 40 പേര്‍ അലനല്ലൂര്‍ പഞ്ചായത്തിലെ താമസക്കാരും അഞ്ചു പേര്‍ താഴേക്കോട് പഞ്ചായത്തിലുള്ളവരും ഒരാള്‍ കുമരംപുത്തൂര്‍ പഞ്ചായത്തില്‍ താമസിക്കുന്നയാളുമാണ്. തിങ്കളാഴ്ച എടത്തനാട്ടുകര സന ഓഡിറ്റോറിയത്തില്‍ ആര്‍ടിപി സിആര്‍ ടെസ്റ്റ് നടക്കും.300 പേര്‍ക്കാണ് അവസരം.
കൈരളി അംഗന്‍വാടിയില്‍ ചേര്‍ന്ന ജാഗ്രത സമിതി യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത മുള്ളത്ത് അധ്യക്ഷയായി.വൈസ് പ്രസിഡന്റ് കെ ഹംസ,വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത വിത്തനോട്ടില്‍,പഞ്ചായത്ത് അംഗങ്ങളായ അനില്‍കു മാര്‍,ഷമീര്‍ പുത്തംകോട്ട്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍,ജൂനിയര്‍ ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍,ആര്‍ആര്‍ടി അംഗങ്ങള്‍,ആശാവര്‍ക്കര്‍മാര്‍, അം ഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
കുഞ്ഞുകുളം വാര്‍ഡില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ,സ്ഥിരം സമിതി അധ്യക്ഷന്‍അലി മഠത്തൊടി,വാര്‍ഡ് മെമ്പര്‍ പി രഞ്ജിത്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജാഗ്രത സമിതി അംഗങ്ങള്‍,ആശാവര്‍ക്കാര്‍മാര്‍,ആര്‍ആര്‍ടി അംഗ ങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.