കുമരംപുത്തൂര്‍: ഡിവൈഎഫ്ഐ കുമരംപുത്തൂര്‍ മേഖല കമ്മിറ്റി സ്വന്തമായി വാങ്ങിയ പാലിയേറ്റീവ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി നിര്‍വ്വഹിച്ചു. കുമരംപുത്തൂര്‍ മേഖല പ്രസിഡന്റ് അനൂപ് അധ്യക്ഷനായി. സിപി എം ലോക്കല്‍ സെക്രട്ടറി ജി സുരേഷ്കുമാര്‍,ഏരിയ കമ്മിറ്റി അംഗം എ കുമാരന്,ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ള പ്പാടം,പ്രസിഡന്റ് സുഭാഷ് ചന്ദ്രന്,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എസ് ആര് ഹബീബുള്ള മാസ്റ്റര്‍,എന്‍ മണികണ്ഠന്,രാജീവ് നടക്കാ വില്‍,ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗങ്ങളായ ജമാല്‍, സുധീഷ് എന്നിവര്‍ പങ്കെടുത്തു.മേഖല സെക്രട്ടറി മുഹമ്മദ് ഷനൂബ് സ്വാഗതവും ട്രഷറര്‍ അഖില്‍ നന്ദിയും പറഞ്ഞു.കോവിഡ് രോഗി കള്‍,കിടപ്പു രോഗികള്‍,മറ്റ് അസുഖബാധിതര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ വാഹനത്തിന്റെ സേവനം ലഭ്യമാകു മെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.