അലനല്ലൂർ: കടുവയുടെ ആക്രമണത്തിൽ നിന്നും മനോധൈര്യം കൊണ്ടും ഭാഗ്യം കൊണ്ടും തലനാരിഴക്ക് രക്ഷപ്പെട്ട വെള്ളേങ്ങര ഹുസൈനിത് രണ്ടാം ജന്മം. കടുവയുമായി അധിജീവനത്തിനായി നടത്തിയ ജീവൻ മരണ പോരാട്ടം ഓർത്തെടുക്കുമ്പോൾ ഹുസൈന് ഞെട്ടലിനപ്പുറം ജീവൻ തിരിച്ച് കിട്ടിയതിൻ്റെ സന്തോഷമാണ്. പതി വുപോലെ പുലർച്ചെ അഞ്ച് മണിയോടെയാണ് ഹുസൈൻ ടാപ്പി ങ്ങിനെത്തിയത്. മൂന്ന് മണിക്കൂറോളം നേരം കൊണ്ട് ടാപ്പിങ് പൂർത്തിയാക്കി പാൽ ശേഖരിക്കുമ്പോഴാണ് സംഭവം. പുറക് വശ ത്തു നിന്നും ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. ഉടനെ ജീവനും കൊണ്ട് ഓടി. ഓടുന്നതിനിടെ ഹുസൈൻ്റെ തോളിൽ കടിക്കുകയും മുതുകിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന ബക്കറ്റുമായി പ്രതിരോധിച്ചതോടെ കടുവ പിൻ മാറുകയും താൻ ഓടി രക്ഷപ്പെടുകയുമായിരുന്നെന്ന് ഹുസൈൻ പറഞ്ഞു. ശബ്ദം കേട്ടെത്തിയ മറ്റു ടാപ്പിങ് തൊഴിലാളികളാണ് രക്തത്തിൽ കുളിച്ച ഹുസൈനെ താഴെ ഭാഗത്തെ വീട്ടിലെത്തിച്ചത്. തുടർന്ന് വാർഡ് അംഗവും നാട്ടുകാരും ചേർന്ന് ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ധൈര്യശാലിയായ ഹുസൈൻ്റെ മനോധൈര്യം കൊണ്ട് മാതൃമാണ് ഹുസൈൻ രക്ഷപ്പെട്ടതെന്ന് ടാപ്പിങ് തൊഴിലാളികൾ പറഞ്ഞു. കടുവ തന്നെയാണ് തന്നെ അക്രമിച്ചതെന്ന് ഹുസൈൻ ഉറച്ചു പറയുന്നു. ഹുസൈന് നേരെ വന്യജീവിയുടെ ആക്രമണം ഉണ്ടായതോടെ പുലർച്ചെ മുതൽ ടാപ്പിങ് നടത്തുന്ന പ്രദേശത്തെ നിരവധി തൊഴിലാളികൾ ഭീതി യിലാണ്. തിങ്കളാഴ്ച്ച വെട്ടിയ മരങ്ങളിലെ പാൽ ശേഖരിക്കാ നും ആക്രമണം ഉണ്ടായതോടെ കഴിഞ്ഞില്ലെന്ന് ടാപ്പിങ് തൊഴിലാളി കൾ പറഞ്ഞു. ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയായ വന്യമൃഗ ത്തെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.