കല്ലടിക്കോട് :ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി 12 മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു.അധ്യാപകരും രക്ഷിതാക്കളും സുമനസ്സുകളും കല്ലടിക്കോട് സഹകരണ ബാങ്കും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജാഫര്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ബീനചന്ദ്രകുമാര്‍,പിടിഎ പ്രസിഡന്റ് അനീഷ്,എസ്എംസി ചെയര്‍മാന്‍ മുഹമ്മദാലി കല്ലടിക്കോട്,ബാങ്ക് പ്രസിഡന്റ് ,ഷൈജു,നോഡല്‍ ഓഫീസര്‍ സജീവ് കുമാര്‍,സ്മിത സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.