കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന്, അമ്പലപ്പാറ, കാപ്പുപറമ്പ്,കരടിയോട് മേഖലയില്‍ സര്‍വേ തുടരാനുള്ള വനംവ കുപ്പ് അധികൃതരുടെ തീരുമാനത്തിനെതിരെ മലയോര കര്‍ഷകര്‍ തിങ്കളാഴ്ച നടത്തുന്ന സമരത്തിന് ഡിവൈഎഫ്‌ഐ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.വര്‍ഷങ്ങളായി താമസിച്ച് കൃഷി ചെയ്തു വരുന്ന ഭൂമിയി ലാണ് വനംവകുപ്പ് സര്‍വേ നടത്തുന്നത്.അഞ്ചും പത്തും സെന്റും സ്ഥലം കൈവശം വെച്ച് കൃഷി ചെയ്ത് ജീവിക്കുന്ന നൂറില്‍പ്പരം കു ടുംബങ്ങളുടെ വീടും കൃഷി സ്ഥലവും വനഭൂമിയാണെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ല.പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വ രുന്ന സ്‌കൂളിന്റെ സ്ഥലമടക്കം വനാതിര്‍ത്തിയായി രേഖ പ്പെടുത്തു ന്ന സാഹചര്യമാണ്.കര്‍ഷക കുടുംബങ്ങളെ വഴിയാധാരമാക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും യഥാര്‍ത്ഥ ഭൂഉടമകള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം.അമ്പലപ്പാറ മേഖലയിലെ നാനൂറില്‍പ്പരം വരുന്ന കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ശാശ്വതമായ പരിഹാരം കാണണമെന്ന് ഡിവൈ എഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധികൃതോട് ആവശ്യപ്പെട്ടു.യോഗത്തില്‍ തിരുവിഴാംകുന്ന് മേഖല സെക്രട്ടറി ഷംസുദ്ദീന്‍,പ്രസിഡന്റ് സന്തോഷ് കൊട്ടത്തളത്തില്‍,ബ്ലോക്ക് കമ്മിറ്റി അംഗം ഷാനിഫ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!