കുമരംപുത്തൂര്‍:മണ്ണാര്‍ക്കാട് എംഇഎസ് കോളേജ് – പയ്യനെടം റോ ഡില്‍ ടാറിങ് തുടങ്ങിയ ആശ്വാസത്തില്‍ പയ്യനെടം നിവാസിക ള്‍.കഴിഞ്ഞ ദിവസം മുതലാണ് ടാറിങ് പ്രവൃത്തികള്‍ ആരംഭിച്ച ത്.കുമരംപുത്തൂര്‍ കല്ലടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മുതല്‍ ബംഗ്ലാ വുകുന്ന് വരെയാണ് ആദ്യഘട്ടത്തിലെ ടാറിങ്.ഒരു വര്‍ഷത്തിലേ റെക്കാലം മുടങ്ങിക്കിടന്ന റോഡ് നവീകരണം ഹൈക്കോടതി ഇടപെടലിലൂടെയാണ് പുനരാരംഭിച്ചത്.
റോഡിന്റെ അഴുക്കുചാല്‍ നിര്‍മാണത്തില്‍ അശാസ്ത്രീയത ആ രോപിച്ചു നല്‍കിയ പരാതിയെ തുടര്‍ന്നാണ് കിഫ്ബി നിര്‍മാണ പ്രവൃത്തികള്‍ക്കു സ്റ്റോപ്പ് മെമ്മോ നല്‍കിയത്.എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സ്റ്റോപ്പ് മെമ്മോ നീക്കി നിര്‍മാണം പുനരാരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.എംഇഎസ് കോളജ് പയ്യനെടം റോഡ് വിഷയത്തില്‍ മൂന്നു തവണയാണ് ഹൈക്കോടതിയുടെ ഇടപെട ലുണ്ടായത്.
10 കി ലോമീറ്ററോളം ദൂരംവരുന്ന ഈ റോഡ് കിഫ്ബിയില്‍ ഉള്‍ പ്പെടുത്തി 16.5 കോടിരൂപ ചിലവില്‍ 2018 ഡിസംബറിലാണ് നി ര്‍മാണ പ്രവൃ ത്തികള്‍ആരംഭിച്ചത്.എന്നാല്‍ നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി 2019 നവംബര്‍ 28ന് കിഫ്ബി സ്റ്റോപ്പ് മെമ്മോ നല്‍കുക യായിരുന്നു.പ്ലാന്‍ പ്രകാരമല്ല റോഡ് പ്രവൃ ത്തികള്‍ നടക്കുന്നതെ ന്നായിരുന്നു കാരണം.മാത്രമല്ല നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ഉയരക്കൂടുതലും ഡ്രൈനേജിന്റെ അമിതമായ ഉയരവും കോണ്‍ ക്രീറ്റിലെ പ്രശ്‌നങ്ങളുമെല്ലാം പ്രവൃത്തികള്‍ നിര്‍ ത്തിവെക്കാന്‍ കാരണമായി.കിഫ്ബിയും പിഡബ്ല്യുഡിയും തമ്മി ലുള്ള ശീതസമരവും റോഡ് നിര്‍മാണപ്രവൃത്തികള്‍ മുടങ്ങിക്കി ടക്കാന്‍ കാരണമായി.തകര്‍ന്ന റോഡിലൂടെയുള്ള യാത്ര ദുരിതം പ്രതിഷേധങ്ങള്‍ക്കും ഇടവരുത്തിയിരുന്നു.ഇപ്പോള്‍ ടാറിങ് ആരം ഭിച്ചത് നാട്ടുകാര്‍ക്ക് പ്രതീക്ഷപകരുന്നുണ്ട്.പ്രവൃത്തി നടക്കുന്ന റോഡ് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ മുസ്തഫ വറോടന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ മാരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, പഞ്ചായത്തംഗം റസീന വറോടന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.