മണ്ണാര്‍ക്കാട്:ഇന്ധനവിലവര്‍ധനക്കെതിരെയും വ്യാപാരികള്‍ക്കു പ ലിശ രഹിത വായ്പ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കേരള വ്യാപാ രി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി കുന്തിപ്പുഴ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധ സമരം നട ത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു മാസത്തെ വാടക ഇളവ് നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപന ഭര ണസമിതികള്‍ വിമുഖത കാണിക്കുന്നത് പ്രതിഷേധാര്‍ ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്കുകളുടെ പകല്‍ കൊള്ള അവസാനിപ്പിക്കുക, 2020 ഫെബ്രുവ രി 28 ദിവസത്തെ കണക്കാക്കി സിബില്‍ സ്‌കോര്‍ നിലനിര്‍ത്തുക, വ്യാപാരി ക്ഷേമനിധി ബോര്‍ഡ് വഴി എല്ലാ വ്യാപാരികള്‍ക്കും അടി യന്തര ധനസഹായം നല്‍കുക, ഇലക്ട്രിസിറ്റി ഫിക്‌സഡ് ചാര്‍ജ് ഒഴി വാക്കുക, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ് ളി ലെ വാടക വര്‍ധനവ് ഒഴിവാക്കുക, കോവിഡ് നിയന്ത്രണങ്ങള്‍ തദ്ദേ ശ ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ മൈക്രോ കണ്ടയിന്‍മെന്റ് സോ ണുകളാക്കി നിശ്ചയിക്കുക, എല്ലാ വിഭാഗം വ്യാപാരികള്‍ക്കും കട കള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക തുടങ്ങിയ ആവ ശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സതീശന്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി മുന്‍ സംസ്ഥാന സെക്രട്ടറി കുട്ടി മണ്ണാര്‍ക്കാട് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ഭാരവാഹികളായ ജയിംസ് തെക്കേകുറ്റ് , മുസ്തഫ കാഫില , കെ.പി.ടി അഷറഫ്, സി.എം. ഫിറോസ് , റസാഖ്, സൈതലവി കല്‍ക്കണ്ടി, എന്‍.ആര്‍ ചിന്‍മയാനന്ദന്‍,സോനു ശിവന്‍ തുടങ്ങിയവര്‍ സംസാരി ച്ചു.