തെങ്കര:നിരവധി ഭവന പദ്ധതികളുണ്ടായിട്ടും ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയാന്‍ വിധിക്കപ്പെട്ട തെങ്കര കൊറ്റിയോട് ആമ്പാടത്ത് കോളനിയിലെ രണ്ട് കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാ ന്‍ ബിജെപി വീട് നിര്‍മിച്ചു നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ട റി സി കൃഷ്ണകുമാര്‍.കോളനിയില്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായി രുന്നു അദ്ദേഹം.ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടേയും സ്ഥലം എംഎല്‍എയുടേയും ഭാഗത്ത് നിന്നും വേണ്ട നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതെന്നും അദ്ദേഹം പറ ഞ്ഞു.

ആമ്പാടത്ത് കോളനിയിലെ ശങ്കരനും തത്തയ്ക്കുമാണ് വീട് നിര്‍മി ച്ചു നല്‍കാന്‍ പോകുന്നത്.കോളനിയിലെ ഒരേ സ്ഥലം പല ആളുക ള്‍ക്ക് ആധാരം ചെയ്ത് നല്‍കിയതിലും ഇവരുടെ പക്കലുള്ള ആധാരം ഏത് സ്ഥലത്തിന്റേതാണെന്ന് അറിയാന്‍ കഴിയാത്ത സാഹചര്യമാ ണ് ഉള്ളത്.വിഷയത്തില്‍ വന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.കോളനി യില്‍ ഇരുപത്തിയഞ്ചോളം വീടുകള്‍ക്ക് വൈദ്യുതിയില്ലായെന്നത് കേരളം സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമാണെന്ന് ഇടതു സര്‍ക്കാരിന്റെ വാദം പൊള്ളയാണെന്നാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടിച്ചാത്തന്‍ പള്ളിയാല്‍ കോളനിയിലും കൃഷ്ണകുമാര്‍ സന്ദര്‍ശനം നടത്തി.ബിജെപി പാലക്കാട് മേഖലാ സെക്രട്ടറി ശങ്കരന്‍കുട്ടി,ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍, ജില്ലാസെക്രട്ടറി ബി.മനോ ജ്, എസ് ടി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രമോദ്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എ. പി.സുമേഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എ.ബാലഗോപാലന്‍, ടി.വി.സജി,സെക്രട്ടറി ബിജു നെല്ലമ്പാനി, ഒ.ബി.സി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വി. രതീ ഷ് ബാബു, തെങ്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.വി. പ്രസാദ്, ജനറല്‍ സെക്രട്ടറി കെ.ജി.സുരേഷ്, സന്ദീപ്,സുധീഷ്, പ്രവീണ്‍കു മാര്‍, വാര്‍ഡ് മെമ്പര്‍മാരായ സൂര്യ കൃഷ്ണ,സൗമ്യ,സന്ധ്യ,സുഭാഷ് എന്നിവര്‍ അനുഗമിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!