വനംവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി
കോട്ടോപ്പാടം:പഞ്ചായത്തിലെ അമ്പലപ്പാറ,ഇരട്ടവാരി,കരടിയോട് പ്രദേശങ്ങളില്‍ വനംവകുപ്പ് നടത്തുന്ന സര്‍വേ നടപടികള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംരക്ഷണ സമിതി വനംവകു പ്പ് മന്ത്രി എകെ ശശീന്ദ്രന് നിവേദനം നല്‍കി.സംയുക്ത സര്‍വേയി ലെ അപാകതകള്‍ പരിഹരിക്കുകയും നടത്താന്‍ ബാക്കിയുള്ള സ്ഥ ലങ്ങള്‍ പരിശോധിക്കുകയും ചെയ്യണമെന്നും അര്‍ഹരായ എല്ലാ കര്‍ ഷകര്‍ക്കും പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷ കര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നാനൂറില്‍ പരം ചെറുകിട കര്‍ഷക കുടുംബങ്ങളും 120 ഓളം ആദി വാസി കുടുംബങ്ങളും വര്‍ഷങ്ങളായി താമസിച്ചു വരുന്ന പ്രദേശ മാണ്.1955നും 60നും ഇടയിലുള്ള കാലഘട്ടത്തില്‍ ജന്‍മിമാരില്‍ നിന്നും വിലക്ക് വാങ്ങിയ സ്ഥലങ്ങള്‍ക്ക് സര്‍ക്കാരിലേക്ക് കൃത്യമാ യി നികുതിയടച്ച് വരുന്നുണ്ട്.എന്നാല്‍ പട്ടയമില്ലാത്തിനാല്‍ ക്രയ വിക്രയത്തിനോ ബാങ്ക് വായ്പയെടുക്കുന്നതിനോ സാധിക്കുന്നി ല്ല.എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1977ന് മുമ്പ് കൈവശം വെച്ച് കൃഷി ചെയ്തുവരുന്ന കര്‍ഷകര്‍ക്ക് പട്ടയം നല്‍കു ന്നതിനുള്ള നിയമം കേരള നിയമസഭ പാസ്സാക്കിയപ്പോള്‍ ഇവിടു ത്തെ കര്‍ഷകരും പട്ടയത്തിന് അപേക്ഷ നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് വനംറെവന്യു വകുപ്പുകള്‍ 1992-93 വര്‍ഷത്തില്‍ സംയുക്ത പരിശോധന നടത്തുകയും 126 ഓളം കര്‍ഷകര്‍ പട്ടയത്തിന് അര്‍ ഹരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.പട്ടയം നല്‍കുന്നതി നുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും നാളിതുവരെ കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്തിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അഗളിയില്‍ വച്ച് നടന്ന മുഖ്യമന്ത്രി യുടെ പരാതി പരിഹാര അദാലത്തില്‍ പട്ടയത്തിനായി വീണ്ടും അപേക്ഷ നല്‍കിയിരുന്നു.പരാതി പരിശോധിച്ച അന്നത്തെ കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ കര്‍ഷകരുടെ ആശ്യം ന്യായമാണെ ന്നും ഒരു മാസത്തിനകം പരിഹാരം കാണണമെന്ന് മണ്ണാര്‍ക്കാട് ഡിഎഫ്ഒ,തഹസില്‍ദാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്ന തായും കര്‍ഷക സംരക്ഷണ സമിതി നിവേദനത്തില്‍ ചൂണ്ടിക്കാ ട്ടി.എന്നാല്‍ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് മാത്രമല്ല വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൃഷി സ്ഥലങ്ങളില്‍ സര്‍വ്വേ നടത്തി കല്ലിട്ട് ജണ്ട കെട്ടി തിരിക്കുന്ന നടപടികളുമായി മുന്നോട്ട് പോവു ന്നതിനാല്‍ പല കര്‍ഷകരും കുടിയിറക്ക് ഭീഷണി നേരിടുകയാ ണെന്നും നിവേദനത്തില്‍ പറഞ്ഞു.
പരാതി സ്വീകരിച്ച മന്ത്രി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.സമിതി ചെയര്‍മാന്‍ സിപി ഷിഹാബുദ്ദീ ന്‍,കണ്‍വീനര്‍ ജോയി പരിയാരത്ത്,കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, എന്‍ സിപി സംസ്ഥാന സെക്രട്ടറി റസാഖ് മൗലവി,അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍,ജില്ലാ വൈസ് പ്രസിഡഡന്റ് ഷെരീഫ്, അരു ണ്‍ ഇരട്ടവാരി,സി ഉസ്മാന്‍,സി സാജിത് എന്നിവര്‍ നിവേദക സംഘ ത്തിലുണ്ടായിരുന്നു.