കോട്ടോപ്പാടം:പഞ്ചായത്തിലെ അമ്പലപ്പാറ,കരടിയോട് മേഖലയില്‍ ജനവാസ കേന്ദ്രങ്ങളില്‍ ജണ്ടയിടുന്ന വനംവകുപ്പിന്റെ നടപടി അ നുവദിക്കില്ലെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇട പെടണമെന്നും വികെ ശ്രീകണ്ഠന്‍ എംപി.അമ്പലപ്പാറ മേഖലയില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.പതിറ്റാ ണ്ടുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മൈതാനവും,കൃഷി ഭൂമിക ളും ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ നിലവിലെ സര്‍വേ പ്രകാരം വനം വകുപ്പിന്റേതാണെന്ന അവകാശവാദം അംഗീകരിക്കാനാവില്ല. ജനവസ മേഖലയില്‍ വനം വകുപ്പിന്റെ കയ്യേറ്റം അനധികൃതമാ ണെന്നും വിഷയം നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കുമെന്നും എം.പി പറഞ്ഞു.
അതേസമയം രണ്ടു വര്‍ഷത്തിനകം എല്ലാ വനഭൂമിയും സര്‍വേ നട ത്തി ജെണ്ട കെട്ടി വേര്‍തിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തി ന്റെ അടിസ്ഥാനത്തിലാണ് സൈലന്റ വാലി വനംഡിവിഷന്‍ പരിധിയിലും എടക്കാട് മുതല്‍ കരടിയോട് വരെ സര്‍വേ നടക്കുന്ന തെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.വനം വകുപ്പ് വീടുകളു ടെ മുറ്റത്തും കൃഷിയിടങ്ങളിലും അമ്പലപ്പാറ എ.എം.എല്‍.പി സ്‌കൂ ള്‍ പരിസരത്തും സ്ഥാപിച്ച കല്ലുകള്‍ എം.പി സദര്‍ശിച്ചു. വനം വകു പ്പ് സര്‍വ്വേയുമായി മുന്നോട്ടു പോയാല്‍ സ്ഥലം ഉടമകള്‍ നേരി ടേണ്ടി വരുന്ന പ്രതിസന്ധികള്‍ പ്രദേശ വാസികള്‍ എം.പിയെ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വി.മണികണ്ഠന്‍, ഗ്രാമപഞ്ചായത്ത് അം ഗം കെനൂറുല്‍ സലാം, ഡി.സി.സി സെക്രട്ടറി പി.ആര്‍ സുരേഷ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.ജെ രമേശ്, മനച്ചിതൊടി ഉമ്മര്‍, ടി.കെ ഇപ്പു, കല്ലടി അബൂബക്കര്‍, സിജാദ് പാറോക്കോട്ട്, എ. ദീപ, ഉസ്മാന്‍ പാറോക്കോട്ട്, കെ.സല്‍മാനുല്‍ ഫാരിസ്, കര്‍ഷക സംരക്ഷണസമ്മതി ഭാരവാഹികളായ സി.പി ഷിഹാബ്, തുണ്ടത്തി ല്‍ തങ്കച്ചന്‍, കെ.ഷൗക്കത്ത്, ജോയി പരിയാത്ത്, ഖാലിദ് മലയില്‍, രാജന്‍ കരടിയോട് എന്നിവരും എംപിയെ അനുഗമിച്ചു.