അഗളി:മാസങ്ങള്‍ക്ക് മുമ്പ് കാട്ടാനക്കൂട്ടം തകര്‍ത്ത കുടിവെള്ള പദ്ധതി വനപാലകര്‍ പുന:സ്ഥാപിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമാ യി.പുതൂര്‍ പഞ്ചായത്തിലെ ആനക്കല്‍ ഊരിലെ കുടിവെള്ള പദ്ധ തിയാണ് പുന:സ്ഥാപിച്ചത്.വാര്‍ഡ് മെമ്പറുടെ സാന്നിദ്ധ്യത്തില്‍ അട്ടപ്പാടി റേഞ്ച് ഓഫീസര്‍ എന്‍ സുബൈര്‍ പദ്ധതി പ്രദേശവാസി കള്‍ക്ക് സമര്‍പ്പിച്ചു.പന്നിയൂര്‍പടി വനമേഖലയില്‍ നിന്നുമെത്തിയ കാട്ടാനക്കൂട്ടമാണ് ഊരിലെ ടാങ്കും പൈപ്പും തകര്‍ത്തത്. നാല്‍പ്പ തോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനായുള്ള ഏക ആശ്രയമാ യിരുന്നു ഇത്. കഴിഞ്ഞ ആറു മാസക്കാലത്തോളമായി അകലെയു ള്ള കിണറിനേയും കാട്ടരുവികളേയുമാണ് പ്രദേശവാസികള്‍ കു ടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്.പ്രദേശവാസികളുടെ പ്രയാ സം മനസ്സിലാക്കിയാണ് വനപാലകര്‍ ഇടപെട്ടത്.കൊച്ചിന്‍ എസ് സി എം എസ് പാര്‍ലമെന്റ് എന്ന സൗഹൃദ കൂട്ടായ്മയുടെ സാമ്പത്തിക സഹായത്തോടെ ടാങ്കും പൈപ്പുമെല്ലാം സ്ഥാപിച്ചു നല്‍കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!