അഗളി: അട്ടപ്പാടിയില്‍ വനംവകുപ്പും എക്‌സൈസും ചേര്‍ന്ന നട ത്തിയ പരിശോധനയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെ ച്ചിരുന്ന 10 ലിറ്റര്‍ വാറ്റു ചാരായവും 2200 ലിറ്റര്‍ വാഷും വാറ്റുപകര ണങ്ങളും കണ്ടെത്തി.
ഒമ്മല ഫോറസ്റ്റ് സറ്റേഷന്‍ പരിധിയില്‍ വരുന്ന മന്തന്‍ചോല മലവാര ത്തില്‍പ്പെട്ട ചോലക്കാട് ആനക്കുഴി ഭാഗത്ത് നീര്‍ച്ചാലിനടുത്ത് നി ന്നാണ് ചാരായവും വാഷും കണ്ടെത്തിയത്.500 ലിറ്റര്‍ കൊള്ളുന്ന നാല് കന്നാസുകളിലും 200 ലിറ്റര്‍ കൊള്ളുന്ന ഒരു കന്നാസിലു മായാ ണ് വാഷ് സൂക്ഷിച്ചിരുന്നത്.
ഒമ്മല ഡെപ്യുട്ടി റേഞ്ചര്‍ ആര്‍ ജയചന്ദ്രന്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഷാജഹാന്‍,ബിഎഫ്ഒമാരായ ബിബിന്‍ ജോസഫ്,സിനൂ പ്,സുമേഷ്,എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പിപി ബെന്നി സിവില്‍ എക്‌സൈസ് ഓഫീസര്‍ ദേവകുമാര്‍,രജീഷ് എന്നിവര്‍ പങ്കെടുത്തു.