മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയെ തകര്‍ക്കാന്‍ നഗരസഭ നീക്കം നടത്തുകയാണെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗ രസഭ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. കോവി ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നഗരസഭയ്ക്ക് ഉണ്ടായ വീഴ്ചകള്‍ മറച്ചു വെക്കാന്‍ ആശുപത്രി അധി കൃതരേയും ആരോഗ്യ പ്രവര്‍ത്തകരേയും മോശമായി ചിത്രീകരി ക്കുന്ന ഭരണസമിതി നിലപാട് അപലപനീയമാണെന്ന് ഡിവൈഎഫ്‌ ഐ ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ക്രിയാത്മകമായ നേതൃ ത്വം വഹിക്കുന്ന താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരായ നീക്ക ങ്ങള്‍ അനുവദിക്കില്ല.അവധിയില്‍ പ്രവേശിച്ച സൂപ്രണ്ടിനെ തിരി കെ കൊണ്ട് വന്ന് സമ്മര്‍ദ്ദരഹിതമായി കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ അവസരമൊരുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ ത്തിന് നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി.

ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് പ്രതാപ് അധ്യക്ഷനായി.രാകേഷ്,സുനില്‍,നൗഷാദ് എന്നിവര്‍ സംസാരിച്ചു.മേഖല സെക്രട്ടറി വിഷ്ണുരാജ് സ്വാഗതവും ശ്യാം നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!