തെങ്കര: കാത്തിരിപ്പുകള്‍ക്കൊടുവില്‍ തെങ്കര – കോല്‍പ്പാടം റോ ഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരവഴി തെളിയുന്നു.റോഡ് നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായ ത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ അറിയിച്ചു.പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്നും ഗഫൂര്‍ പറഞ്ഞു.
തെങ്കരയില്‍ നിന്നും ആരംഭിക്കുന്ന റോഡിന്റെ ആദ്യഭാഗത്തുള്ള പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചിട്ടുള്ളത്. നവീകരണത്തി നായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍,കോല്‍പ്പാടം വാര്‍ഡ് മെമ്പര്‍ റഷീദ്,എല്‍എസ്്ജിഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ റോഡ് സന്ദര്‍ശിച്ചു.റോഡില്‍ അഴുക്കുചാലും കള്‍വെര്‍ട്ടുമെല്ലാം നിര്‍മിക്കാനും പദ്ധതിയുണ്ട്.
തെങ്കര കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുകയാണ്.തെങ്കരയില്‍ നിന്നും കോ ല്‍പ്പാടം വഴി കാഞ്ഞിരപ്പുഴയിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗമാ ണ് ഈ റോഡ്.കാഞ്ഞിരപ്പുഴക്കാര്‍ക്ക് നെല്ലിപ്പുഴ ചുറ്റാതെ അട്ടപ്പാടി യിലേക്കും തെങ്കരയിലേക്കും കിലോമീറ്ററുകള്‍ ലാഭിച്ച് യാത്ര ചെ യ്യാനും ഈ പാത സഹായകമാണ്.