മണ്ണാര്‍ക്കാട്: അശാസ്ത്രീയമായ കോവിഡ് നിയമങ്ങള്‍ പരിഷ്‌കരി ക്കുക, എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനു വദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മണ്ണാര്‍ക്കാട് വ്യാപാരികള്‍ പ്രതിഷേധ സമരം നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യൂണിറ്റിലെ അംഗങ്ങള്‍ അടച്ചിട്ട ഷട്ടറുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡ് പിടിച്ച് കൊണ്ട് രാവിലെ 10 മണി മുതല്‍ 11 മണി വരെ സത്യാഗ്രഹം നടത്തി.

തുടര്‍ന്ന് മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ വൈകുന്നേരം 5 മണി വരെ പട്ടിണി സമരം നടത്തി. കെ.വി.വി.എസ് ജില്ലാ വൈസ് പ്രസി ഡന്റ് ലിയാക്കത്തലി സമരം ഉദ്ഘാടനം ചെയ്തു. സമാപന യോഗം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു.

ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം, ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, ജോണ്‍സണ്‍ ഷമീര്‍ യൂണിയന്‍, സജി ജനത എന്നിവരാണ് പട്ടിണിസമരത്തില്‍ പങ്കെടു ത്തത്.

മണ്ണാര്‍ക്കാട്ടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗ ത്തെ പ്രമുഖര്‍,മാധ്യമ പ്രവര്‍ത്തകന്‍ ഡോ.എംകെ ഹരിദാസ് എന്നി വര്‍ പങ്കെടുത്തു സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!