മണ്ണാര്‍ക്കാട്:നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി.ജനങ്ങളേയും കൗ ണ്‍സില്‍ അംഗങ്ങളേയും വിശ്വാസത്തിലെടുത്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടിയിരുന്നത്.എന്നാല്‍ തുടക്കം മുതല്‍ ഇക്കാര്യങ്ങളില്‍ തെറ്റായ തീരുമാനങ്ങളാണ് ചെയര്‍മാന്‍ നടത്തുന്നതെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെപി ജയരാജ്, നഗരസഭ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടിആര്‍ സെബാസ്റ്റ്യ ന്‍,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ.സുരേഷ്,ഹരിലാല്‍ എന്നിവര്‍ പ്രസ്താനവയില്‍ പറഞ്ഞു.
സി കാറ്റഗറിയിലുള്ള നഗരസഭയിലെ തൊഴിലാളികളും, കൃഷിക്കാ രും,കച്ചവടക്കാരും ജനങ്ങളാകെയും പ്രയാസം പേറുകയാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വാക്‌സിനേഷന്‍ കാര്യത്തിലും പുറകി ലാണ് നഗരസഭ.പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ തന്നെ തെറ്റായ തീരുമാനങ്ങളാണ് നഗരസഭ ചെയര്‍മാന്‍ എടുക്കു ന്നത്.കഴിഞ്ഞ ദിവസം വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ചെയര്‍മാന്‍ തന്നെയാണ് ഉത്തരവാദി. ജനങ്ങളെ വിഡ്ഢികളാക്കാനാണ് ആശുപത്രി സൂപ്രണ്ടിനെതിരെ പരാതിയുമായി ഇപ്പോള്‍ ചെയര്‍മാന്‍ രംഗത്ത് വന്നീട്ടുള്ളതെന്നും, ചെയര്‍മാന്റെ തെറ്റായ തീരുമാനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതി നാലാണ് ഡോ:പമീലിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയെയും തകര്‍ക്കാനുള്ള നഗരസഭ ചെയര്‍മാന്റെയും കൂട്ടാളികളുടെയും പ്രവര്‍ത്തനത്തില്‍ സി.പി. എം. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.