തച്ചമ്പാറ: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഉബൈദുള്ള എടായ്ക്കല്‍ (53) അന്തരിച്ചു.ഇന്ന് രാവിലെയോടെയായി രുന്നു ഉബൈദിന്റെ മര ണം.മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍,കര്‍ഷകന്‍ എന്നീ നിലക ളില്‍ തന്റേതായ വ്യക്തമുദ്ര പതിപ്പിച്ചയാളാണ് ഉബൈദുള്ള എടാ യ്ക്കല്‍.കുട്ടികളുടെ മാസികയായ മലര്‍ വാടിയില്‍ എഴുതി കൊ ണ്ടാണ് ഉബൈദ് എഴുത്തിന്റെ ലേകത്തേക്ക് എത്തുന്നത്. ബാലസാ ഹിത്യ രചനകളും ലേഖനങ്ങളും അഭിമുഖ ങ്ങളും ധാരാളം എഴുതി യിട്ടുണ്ട്.ചില സുവനീറുകളും ഡയറക്ടറിക ളും ഉബൈദ് പലകാല ങ്ങളിലായി ഇറക്കിയിട്ടുണ്ട്.
ഒരു ദശാബ്ദക്കാലത്തോളം സിറാജ് ദിനപത്രത്തിന്റെ പാലക്കാട് ജില്ലാ ലേഖകനായിരുന്ന അദ്ദേഹം പിന്നീട് മുഴുവന്‍ സമയ പത്രപ്ര വര്‍ത്തനം ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിയുകയായിരുന്നു. കൃ ഷി,സാമൂഹ്യപ്രവര്‍ത്തനം എന്നിവയില്‍ സജീവമായ ഉബൈദ് തച്ച മ്പാറ ന്യൂസ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമവും നടത്തി യിരുന്നു.തച്ചമ്പാറയിലെയും പരിസര പ്രദേശങ്ങളിലേയും വാര്‍ത്താ സ്പന്ദനങ്ങള്‍ അതിവേഗം ജനങ്ങളിലേക്കെത്തിക്കുന്നതോടൊപ്പം മറ്റു മാധ്യങ്ങള്‍ക്കും വാര്‍ത്തകള്‍ പങ്കിടുമായിരുന്നു.
തച്ചമ്പാറയിലെ കര്‍ഷകരുടെ കൂട്ടായ്മയായ ആത്മ സൊസൈറ്റി രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് ഉബൈദ്. കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന കാര്‍ഷിക പ്രദര്‍ശനങ്ങ ളില്‍ ആത്മയുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിനും മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു.കൃഷിയും എഴുത്തും ജീവിത സപര്യയാ ക്കി മണ്ണിനേയും മനുഷ്യനേയും ഒരു പോലെ സ്‌നേഹിച്ച ഉബൈദി ന്റെ വിയോഗം നാടിനെ അഗാധ ദു:ഖത്തിലാഴ്ത്തി.ഭാര്യ ലൈല, മക്കൾ ആഷിഖ്, ലത്തീഫ്.
ഉബൈദിന്റെ വിയോഗത്തില്‍ മണ്ണാര്‍ക്കാട് പ്രസ് ക്ലബ്ബ് അനുശോചി ച്ചു.ഉബൈദുള്ളയുടെ പേര്‍പാട് തച്ചമ്പാറയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രസ് ക്ലബ്ബ് ആക്ടിംഗ് പ്രസിഡന്റ് സിഎം സബീറലി പറഞ്ഞു.ഗൂഗിള്‍ മീറ്റില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി അമീന്‍ മണ്ണാര്‍ക്കാട്,ട്രഷറര്‍ സിഎം അഷ് റഫ്,ഹംസ കാവുണ്ട,റഹ്മാന്‍,രാജേഷ്,ബിജു പോള്‍,മറ്റ് മാധ്യമ പ്രവ ര്‍ത്തകരും പങ്കെടുത്തു.