കോട്ടോപ്പാടം: എല്ലാ അധ്യാപക നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കണമെന്നും രണ്ടു വര്‍ഷമായി ഒഴിഞ്ഞു കിടക്കുന്ന രണ്ടായി രത്തോളം വരുന്ന പ്രൈമറി വിദ്യാലയങ്ങളിലെ പ്രധാനാധ്യാപക ഒഴിവുകള്‍ നികത്തണമെന്നും കെ പി എസ് ടി എ കോട്ടോപ്പാടം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.കെപിഎസ്ടിഎ നടപ്പാക്കുന്ന ഗു രുസ്പര്‍ശം 2 പദ്ധതി, മെമ്പര്‍ഷിപ്പ് ആചരണം എന്നിവ വിജയിപ്പിക്കാ നും സമ്മേളനം തീരുമാനിച്ചു.സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഉമ്മര്‍ സി.പി അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗണ്‍സിലര്‍ ജാസ്മിന്‍ കബീ ര്‍, ഉപജില്ലാ സെക്രട്ടറി യു.കെ ബഷീര്‍, ജില്ലാ കൗണ്‍സിലര്‍ നൗഫല്‍ താളിയില്‍, ബിന്ദു പി ജോസഫ്,പി മനോജ്, മിഷ.സിഎന്നിവര്‍ സംസാരിച്ചു.