കാരാകുര്‍ശ്ശി:വിദേശ രാജ്യങ്ങില്‍ ജോലി ചെയ്യുന്നതും നിലവില്‍ നാട്ടിലുള്ളവരുമായ പ്രവാസികള്‍ക്ക് മാത്രമായി വാക്‌സിന്‍ നല്‍കു ന്നതിന് ഒരു ദിവസം മാറ്റി വെക്കണമെന്ന് കാരാകുര്‍ശ്ശി പഞ്ചായത്ത് പ്രവാസി ലീഗ് ആവശ്യപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാട്ടി ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് പ്രേമലത,സെക്രട്ടറി സുഭാഷ്,മെഡിക്കല്‍ ഓഫീസ ര്‍ ദിയ എന്നിവര്‍ക്ക് നിവേദനം നല്‍കി.വാക്‌സിനേഷന്‍ ലഭിക്കാത്ത തിനാല്‍ പലരുടെയും മടക്കയാത്ര തടസ്സപ്പെട്ടിരിക്കുകയാണെന്നും തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളതെന്നും കാരാകുര്‍ശ്ശി പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡന്റ് അസ്ലം സികെ,സെക്രട്ടറി മുസ്തഫ മുണ്ടംപോക്ക് എന്നിവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മെമ്പര്‍മാരായ നാലകത്ത് റിയാസ്,ജസീറ എന്നിവര്‍ സംബന്ധിച്ചു.