കോട്ടോപ്പാടം: ഭീമനാട് ഗ്രാമോദയം വായനശാല,ജവഹര്‍ സ്‌പോ ര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ മറ്റൊരു വീട്ടിലേക്ക് കൂടി വൈദ്യുതിയെത്തിച്ചു.ഭീമനാട് ജിയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥി കളായ മിഥില കൃഷ്ണ,മിഥുന്‍ കൃഷ്ണ,കോട്ടോപ്പാടം സ്‌കൂളിലെ വി ദ്യാര്‍ത്ഥിയായ മൃദുല്‍ കൃഷ്ണ എന്നിവരുടെ വീട്ടിലേക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയത്.

വായനശാല പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ സര്‍വ്വേ നടത്തു ന്നതിനിടയിലാണ് വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ വൈദ്യുതിയില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഭീമനാട്, കോട്ടോപ്പാടം സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടുകയും അവരുടെ സഹകരണത്തോ ടെ വായനശാല ക്ലബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വയറിങ് പൂര്‍ത്തിയാക്കി അടിയന്തരമായി കണക്ഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. കെഎസ്ഇബി അധികൃത ര്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഉടന്‍ തന്നെ കണക്ഷന്‍ നല്‍കുക യായിരുന്നു.

സ്വിച്ച് ഓണ്‍ കര്‍മം ഭീമനാട് ജി യു പി സ്‌കൂള്‍ പ്രധാന അധ്യാപിക ഉമ്മുസല്‍മ ടീച്ചര്‍ നിര്‍വഹിച്ചു. അധ്യാപകനായ ഹംസ മാസ്റ്റര്‍ കോട്ടോപ്പാടം സ്‌കൂള്‍ അധ്യാപകന്‍ മനോജ് മാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 3 കുട്ടികള്‍ക്ക് പഠിക്കാന്‍ വീട്ടില്‍ ആകെ ഒരു ഫോണ്‍ മാത്രമേ ഉള്ളു. അതുതന്നെ കുട്ടികളുടെ അച്ഛന്‍ ജോലിക്ക് പോവുമ്പോള്‍ ഉപയോഗിക്കാനുമാവില്ല. അയല്പക്കത്തെ വീട്ടിലിരുന്നാണ് കുട്ടികള്‍ ക്ലാസുകള്‍ വീക്ഷിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!