അലനല്ലൂര്‍: പഞ്ചായത്തില ചളവ ഗവ.യു പി സ്‌കൂളില്‍ പുതിയ കെ ട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ത്വരിതഗതിയില്‍. കിഫ്ബി യില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് പ്രവൃത്തികള്‍. കെട്ടിടത്തിന്റെ ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ആ രംഭിച്ചു.അലനല്ലൂര്‍ പഞ്ചായത്ത് അംഗങ്ങളായ പി രഞ്ജിത്,നൈസി ബെന്നി,അസി.എഞ്ചിനീയര്‍ ആതിര,കരാറുകാരന്‍ ശ്രീജിത്ത് എന്നി വര്‍ മേല്‍നോട്ടം വഹിച്ചു.
എട്ടു ക്ലാസ് മുറികളോടു കൂടി രണ്ട് നിലകളിലായാണ് പുതിയ കെട്ടി ടം നിര്‍മിക്കുന്നത്.കോവിഡ്,വെള്ളത്തിന്റെ ദൗര്‍ലഭ്യം എന്നിവ നിര്‍മാണത്തിന് പ്രതികൂലമായെങ്കിലും ഇവയെല്ലാം തരണം ചെയ്താ ണ് സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടക്കുന്ന ത്.ആറ് മാസം മുമ്പാണ് പ്രവൃത്തികള്‍ ആരംഭിച്ചത്.