മണ്ണാര്‍ക്കാട്: അനിയന്ത്രിതമായി പെട്രോള്‍ ഡിസല്‍ വില വര്‍ധിപ്പി ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംയുക്ത ട്രേഡ് യൂണി യന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ചക്രസ്തംഭന സമരം നടത്തി. നിരത്തുകളില്‍ ഓടിയ വാഹനങ്ങള്‍ പകല്‍ 11 മുതല്‍ 11.15 വരെ നിര്‍ത്തിയിട്ടായിരുന്നു പ്രതിഷേധം.മണ്ണാര്‍ക്കാട് ബസ് സ്റ്റാ ന്റിന് പരിസരത്ത് നടന്ന സമരം സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.എസ്ടിയു നേതാവ് അഡ്വ.നാസര്‍ കൊമ്പത്ത് അധ്യക്ഷനായി.നേതാക്കളായ ഹക്കീം മണ്ണാര്‍ക്കാട്, ഹൈദരലി,ശിഹാബ് പള്ളത്ത് എന്നിവര്‍ സംസാരിച്ചു. പരമശിവന്‍ സ്വാഗതവും നാസര്‍ പാതാക്കര നന്ദിയും പറഞ്ഞു.
ആശുപത്രിപ്പടിയില്‍ നടന്ന സമരം ഐഎന്‍ടിയുസി നേതാവ് പി ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.പ്രഭാകരന്‍ അധ്യക്ഷനായി. അയ്യ പ്പന്‍,ദാസപ്പന്‍,ശശി എന്നിവര്‍ സംസാരിച്ചു.സുരേഷ് കൈതച്ചിറ സ്വാഗതവും മുത്തൂട്ടി കുന്തിപ്പുഴ നന്ദിയും പറഞ്ഞു.
ആര്യമ്പാവില്‍ സമരം സിഐടിയു ജോയിന്റ് സെക്രട്ടറി മനോ മോ ഹനന്‍ ഉദ്ഘാടനം ചെയ്തു.കെഎന്‍ സുശീല,അവറ എം എന്നിവര്‍ പ ങ്കെടുത്തു.
തെങ്കരയില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നു. നേതാക്കളായ വിനോദ് കുമാര്‍.എം, ആര്‍ മുഖന്‍.പി, ടി.കെ. മരയ്ക്കാര്‍, ഗിരീഷ് ഗുപ്ത,ശിവദാസന്‍, സി.പി അലി,കെ.പി ജഹീഫ്, റഷീദ് കോല്‍പ്പാടം, മുരുകദാസ്, ഉണ്ണികൃ ഷ്ണന്‍. വി,ഷമീര്‍ പഴേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കോട്ടപ്പള്ള സെന്ററില്‍ നടന്ന സമരം കെടി ഹംസപ്പ ഉദ്ഘാടനം ചെയ്തു.പി സുബൈര്‍ അധ്യക്ഷനായി.പി രഞ്ജിത്ത്,ഷാനവാസ് പി,അലി.എം, എ എം ബ്രിജേഷ്, സുഗതന്‍ എം പി, അബ്ദുള്‍ സലാം, സവിത എസ്.കെ, നൗഷാദ് മാടാംബാറ, അക്ബര്‍ അലി പി, ഷമീര്‍ ബാബു പി, അനില്‍കുമാര്‍, അക്ബര്‍ അലി പി എന്നിവര്‍ സംസാരിച്ചു. പി സോമരാജന്‍ സ്വാഗതവും, വി ടി ഉസ്മാന്‍ നന്ദിയും പറഞ്ഞു.