മണ്ണാര്‍ക്കാട്: കുടുംബത്തിലെ മുഖ്യ വരുമാന ദായകനായിരുന്നതും 60 വയസ്സില്‍ താഴെയുള്ളതുമായ വ്യക്തി കോവിഡ് മൂലം മരണമ ടഞ്ഞിട്ടുണ്ടെങ്കില്‍ അവരുടെ ആശ്രിതര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേ യമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാ ന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വായ്പയ്ക്ക് അപേ ക്ഷിക്കാം.

മൂന്നു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം കുടുംബങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. അഞ്ച് ലക്ഷം രൂപ വരെ അടങ്കല്‍ തുക വരുന്ന സ്വയംതൊഴില്‍ സംരംഭ ങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും പദ്ധതി പ്രകാരം അനുവദിക്കും.

ഇതില്‍ പദ്ധതി അടങ്കലിന്റെ 80 ശതമാനം തുക (പരമാവധി നാല് ലക്ഷം രൂപ) വായ്പയും ബാക്കി 20 ശതമാനം (പരമാവധി ഒരു ലക്ഷം രൂപ) സബ്സിഡിയുമാണ്. വായ്പാ തിരിച്ചടവ് കാലാവധി അഞ്ചുവര്‍ഷ മാണ് . പലിശനിരക്ക് ആറ് ശതമാനം. പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ജൂണ്‍ 28 നകം www.ksbcdc.com ല്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വി വരങ്ങള്‍ വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ – 0471 2577539, 2577540, 2577550

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!