മണ്ണാര്‍ക്കാട്:നഗരസഭയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ അപാ കതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസാ യി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് നഗരസഭ കാര്യാലയ ത്തിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.മുന്‍ സംസ്ഥാന സെക്രട്ട റി കുട്ടി മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഫിറോ സ് ബാബു അധ്യക്ഷനായി.നേതാക്കളായ കെപിടി അഷ്‌റഫ്,ടികെ ഗംഗാധരന്‍,സോനു ശിവദാസന്‍,കാജാ ഹുസൈന്‍,ഫര്‍ണ്ണീച്ചര്‍ അ സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബൈജു രാജേന്ദ്രന്‍, ചിന്‍മയാന ന്ദന്‍,ഫിറോസ് സിഎം,ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

ടിപിആര്‍ നിരക്കില്‍ കൃത്യത വരുത്തി എല്ലാ വിഭാഗം വ്യാപാരിക ള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കുക,വ്യാപാര മേഖലയില്‍ കോവി ഡ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതപ്പെടുത്തുക,വ്യാപാരികളുടെ ജീവി തോപാധിയെ മാത്രം തടസ്സപ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പിന്‍വലി ക്കുക,ഡ്യൂട്ടിയില്ലാതെ ശമ്പളം പറ്റുന്ന സര്‍ക്കാര്‍ പട്ടിണിയിലായ വ്യാപാരികള്‍ക്ക് സഹായധനമായി നല്‍കുക,വ്യാപാരികള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങി ആവശ്യ ങ്ങളും ഉന്നയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!