അലനല്ലൂര്‍: വര്‍ണാഭമായ കുടകള്‍ ചക്രകസേരയിലിരുന്ന് കരുത ലോടെ നിര്‍മിക്കുമ്പോള്‍ ഷൗക്കത്തിന്റെ കണ്ണില്‍ വീണുപോയ ജീവിതത്തെ വിജയിച്ച് നിവര്‍ത്തുന്നതിന്റെ തിളക്കമുണ്ട്.കുടയല്ല ശരിക്കും ജീവിതം തന്നെയാണ് എടത്തനാട്ടുകര മുണ്ടക്കുന്നിലെ തെക്കന്‍ ഷൗക്കത്ത് ചക്രകസേരയിലിരുന്ന് നെയ്‌തെടുക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി.
കിണറുപണിക്കാരനായിരുന്ന ഷൗക്കത്തിനെ എട്ട് വര്‍ഷം മുമ്പ് സംഭവിച്ച അപകടമാണ് ചക്രകസേരയിലിരുത്തിയത്.ജോലിക്കിടെ കയര്‍ പൊട്ടി താഴേക്ക് വീണ ഷൗക്കത്തിന്റെ നട്ടെല്ലിന് ക്ഷതം സം ഭവിക്കുകയും അരക്ക് താഴെ ചലനശേഷി നഷ്ടമാവുകയും ചെയ്തു. എന്നാല്‍ ജീവിതത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വിധിയോട് പൊരുതാന്‍ തന്നെ ഷൗക്കത്ത് തീരുമാനിച്ചു. ഭിന്ന ശേഷിക്കാര്‍ക്കാ യി ഒരുക്കിയ സ്വയം തൊഴില്‍ പരിശീലന ക്യാമ്പുകളിലൂടെയാണ് കുട,പേപ്പര്‍ പെന്‍ നിര്‍മാണവും സ്വായത്തമാക്കിയത്.മഴക്കാലത്ത് കുട നിര്‍മാണത്തിലും മറ്റു സമയങ്ങളില്‍ പേപ്പര്‍ പെന്‍ നിര്‍മിച്ചും ഈ 33കാരന്‍ കുടുംബത്തെ പോറ്റുന്നു.ഇവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും നല്‍കി വരുന്നുണ്ട്.
മൂന്ന് വര്‍ഷത്തോളമായി കുടനിര്‍മാണത്തില്‍ കാര്യമായ ശ്രദ്ധചെ ലുത്തുന്നു.കോഴിക്കോട് നിന്നാണ് അസംസ്‌കൃത വസ്തുക്കള്‍ എത്തി ക്കുന്നത്.തുന്നല്‍ കൂലി മാത്രം ഈടാക്കി മിതമായ നിരക്കിലാണ് വില്‍പ്പന.മുമ്പ് സ്‌കൂള്‍ തുറക്കുമ്പോള്‍ നല്ലരീതിയിലു ള്ള വിറ്റുവര വുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും സ് കൂള്‍ വിപണി നഷ്ടമായതിന്റെ പ്രയാസമുണ്ട്.
ഷൗക്കത്തിനെ സഹാ യിക്കുന്നതിനായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് എടത്തനാട്ടുക ര ഡിവിഷന്‍ അംഗം പി ഷാനവാസ് അംബര്‍ല്ല ചലഞ്ച് ആരംഭിച്ചിട്ടു ണ്ട്.നമ്മളൊരു കുടവാങ്ങിയാല്‍ ഭാര്യ ഹന്നത്തുന്നീസയും മൂന്നാം ക്ലാസുകാരന്‍ സജ്മലും അടങ്ങുന്ന ഷൗക്കത്തിന്റെ കൊച്ച് കുടുംബ ത്തിന് തണലാകും.ഈ മഴക്കാല ത്ത് തെക്കന്‍ വീട്ടില്‍ ആ പ്രതീക്ഷ കളാണ് പെയ്തിറങ്ങുന്നത്. ഷൗക്ക ത്തിന്റെ മൊബൈല്‍ നമ്പര്‍: 95621 40223.