കോട്ടോപ്പാടം:അനിയന്ത്രിതമായ പെട്രോള്‍ വിലവര്‍ധനവിനെതി രെ എസ്എസ്എഫ് പെട്രോള്‍ പമ്പുകള്‍ക്കു മുന്നില്‍ മഷിക്കുപ്പിക ളുമായി വരി നിന്ന് സമരം ചെയ്തു.അലനല്ലൂര്‍ ഡിവിഷന്‍ പരിധി യില്‍ കോട്ടോപ്പാടം,കുലിക്കിലിയാട്, അമ്പത്തി അഞ്ചാം മൈല്‍, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നടന്ന സമരത്തില്‍ ഡിവിഷന്‍ പ്ര സിഡന്റ് റഊഫ് സഖാഫി കോട്ടപ്പുറം, ഫിനാന്‍സ് സെക്രട്ടറി ഹാ ഫിള് ഷഫീഖ് സഖാഫി പാലോട്, റാഫി സഖാഫി കാവുണ്ട, സെക്ടര്‍ ജനറല്‍ സെക്രട്ടറി സഈദ് ചെത്തല്ലൂര്‍, ശറഫുദ്ധീന്‍. എന്‍ , ശരീഫ് പാലോട്, ഷബീര്‍ കൂത്തുപറമ്പ്, ഹനീഫ കരിമ്പുഴ, അസ്ലം കോട്ടോ പ്പാടം, നജീബ് കൂമഞ്ചേരിക്കുന്ന്, മിദ്ലാജ് കോട്ടോപ്പാടം നേതൃത്വം നല്‍കി.കാഞ്ഞിരപ്പുഴ സെക്ടര്‍ ചിറക്കല്‍പ്പടി,കാഞ്ഞിരം പമ്പുകള്‍ ക്ക് മുന്നില്‍ സമരം നടത്തി.എസ്എസ്എഫ് കാഞ്ഞിരപ്പുഴ സെക്ടര്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!