കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 2693

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 692 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണ തകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 110 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 53 പുരുഷന്‍മാരും 57 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 89 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതില്‍ 39 പുരുഷന്‍മാരും 50 സ്ത്രീകളും ഉള്‍പ്പെടും.

ഇതു കൂടാതെ ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, 138 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 32 പേര്‍ ഒന്നാം ഡോസും 9 പേര്‍ രണ്ടാം ഡോസുമട ക്കം 41 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 226 പേര്‍ ഒന്നാം ഡോസും, 60 വയസിനു മുകളിലുള്ള 77 പേര്‍ ഒന്നാം ഡോസും 10 പേര്‍ രണ്ടാം ഡോസുമടക്കം 87 പേരും കോവിഷീല്‍ഡ് കുത്തിവെ പ്പെടുത്തിട്ടുണ്ട്. ആകെ 14 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.

ആകെ 2693 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തത്. 40നും 44 നും ഇടയില്‍ പ്രായമുള്ള 782 പേര്‍ ഒന്നാം ഡോസ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 362 പുരുഷന്‍മാരും 420 സ്ത്രീക ളും ഉള്‍പ്പെടും.

ഇതുകൂടാതെ 165 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, 45 വയ സ്സിനും 60നും ഇടയിലുള്ള 803 പേര്‍ ഒന്നാം ഡോസും 418 പേര്‍ രണ്ടാം ഡോസും അടക്കം 1221 പേരും, 60 വയസ്സിനു മുകളിലുള്ള 430 പേര്‍ ഒന്നാം ഡോസും 95 പേര്‍ രണ്ടാം ഡോസും അടക്കം 525 പേരും കോ വാക്‌സിന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 11 സെഷനുകളിലൂ ടെയാണ് കുത്തിവെപ്പ് നടന്നത്.

കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!